1470-490

അമേരിക്കയിൽ മരണം 62380 കടന്നു

കൊവിഡ് ബാധിച്ച് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 62,380 ആയി. 1,076,129 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,49,686 പേര്‍ക്ക് രോഗം ഭേദമായി. കൊവിഡ് ബാധിച്ച് അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 725 പേരാണ് മരിച്ചത്. 18,697 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. ന്യൂയോര്‍ക്കില്‍ മാത്രം കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. ഇവിടെ മരണസംഖ്യ ഇരുപത്തിമൂവായിരം കടന്നു. ന്യൂജേഴ്സിയില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷത്തി പതിനാറായിരം കടന്നപ്പോള്‍ മരണസംഖ്യ ഏഴായിരത്തിനടുത്തെത്തി. മസാച്യുസെറ്റ്സില്‍ രോഗികളുടെ എണ്ണം അറുപതിനായിരം കടന്നു. മരണസംഖ്യ മൂവായിരത്തി അഞ്ഞൂറിനടുത്തെത്തി. ഇല്ലിനോയ്സിലെ രോഗികളുടെ എണ്ണം അമ്പതിനായിരം കടന്നു. ഇവിടുത്തെ മരണസംഖ്യ രണ്ടായിരത്തി ഇരുന്നൂറ് കടന്നു. മിഷിഗണ്‍, പെന്‍സില്‍വാനിയ, കണക്ടിക്കട്ട്, ലൂസിയാന, ജോര്‍ജിയ എന്നിവിടങ്ങളിലും രോഗികളുടെ എണ്ണവും മരണസംഖ്യയും ഉയരുകയാണ്.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269