1470-490

കയ്പമംഗലത്ത് അതിജീവനം 20-20 പച്ചക്കറി കൃഷി


കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യലഭ്യത ഉറപ്പു വരുത്തുന്നതിനായി കയ്പമംഗലം മണ്ഡലത്തിൽ അതിജീവനം 20-20 എന്ന പേരിൽ പച്ചക്കറി കൃഷി തുടങ്ങി. പച്ചക്കറി കൃഷിയിൽ താൽപര്യമുള്ള ഓരോ കുടുംബങ്ങൾക്കും തൈകൾ സൗജന്യമായി നൽകും. ഒരു ലക്ഷത്തോളം നടീൽ വസ്തുക്കൾ മണ്ഡലത്തിൽ നൽകി കഴിഞ്ഞതായി ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎ പറഞ്ഞു. എടത്തിരുത്തി പഞ്ചായത്തിൽ നടന്ന പച്ചക്കറിതൈകളുടെ വിതരണോദ്ഘാടനം എം.എൽ.എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ സി.എം. റുബീന, വിവിധ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Comments are closed.