1470-490

മാസ്‌ക്ക് ധരിക്കൂ ശിക്ഷയില്‍ നിന്ന് ഒഴിവാകു: സന്ദേശം നൽകി പോലീസ്.

മാസ്‌ക്ക് ധരിക്കൂ ശിക്ഷയില്‍ നിന്ന് ഒഴിവാകു എന്ന സന്ദേശം ജനങ്ങളിലെത്തിച്ച് കൊരട്ടി പോലീസ്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതു സ്ഥലങ്ങളിലുമെല്ലാം മാസ്‌ക്ക് ധരിക്കണമെന്നും ഇല്ലെങ്കില്‍ പിഴ ഈടാക്കുമെന്ന പുതിയ ഉത്തരവിനെ തുടര്‍ന്നാണ് കൊരട്ടി സി. ഐ ബി . കെ അരുണിന്റെ നേതൃത്വത്തില്‍ കൊരട്ടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പ്രധാന കേന്ദ്രങ്ങളിലും, ജില്ലാ അതിര്‍ത്തിയായ പൊങ്ങത്തും, തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇരു ചക്ര വാഹന ബോധവത്ക്കരണ റാലി നടത്തി. കൊരട്ടി സ്‌റ്റേഷനില്‍ നിന്ന് പ്ലക്കാര്‍ഡുകളും വഹിച്ച് കൊണ്ട് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ നയിച്ച റാലി ജില്ലാ അതിര്‍ത്തിയായ പൊങ്ങം വരെ എത്തി തിരിച്ച് മേലൂര്‍, കാടുകുറ്റി തുടങ്ങിയ സെന്ററുകളില്‍ എത്തി ജനങ്ങളെ മാസ്‌ക്ക് ധരിക്കേണ്ടത്തിന്റെ ആവശ്യകതയെ കുറിച്ച് പറഞ്ഞ് മനസിലാക്കുകയും മാസ്‌ക്കില്ലാത്തവര്‍ക്ക് മാസ്‌ക്കുകളും വിതരണം ചെയ്ത റാലി സ്റ്റേഷന്‍ അതിര്‍ത്തിയായ മുരിങ്ങൂര്‍ ഡിവൈന്‍ സെന്ററില്‍ സമാപിച്ചു. ദേശീയ പാതയിലൂടെ കടന്ന് പോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ മറ്റു യാത്രക്കാര്‍ക്കുമായി ആയിരത്തോളം മാസ്‌ക്കുകളും വിതരണം ചെയ്തു. ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് സി. ഐ ബി. കെ. അരുണ്‍ കുമാറിന് പുറമെ എസ്. ഐ മാരായ രാമു ബാല ചന്ദ്ര ബോസ്. സി. ഒ ജോഷി. എഎസ്‌ഐമാരടക്കമുള്ള സ്‌റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥരും പങ്കാളിക്കളായി.

Comments are closed.

x

COVID-19

India
Confirmed: 34,189,774Deaths: 454,712