1470-490

ദീര്‍ഘദൂര യാത്രയ്ക്ക് പ്രത്യേക ട്രെയിനുകള്‍ അനുവദിക്കണം

ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് തിരുത്തി ദീര്‍ഘദൂര യാത്ര ആവശ്യമുള്ള ആളുകള്‍ക്ക് സ്വന്തം സംസ്ഥാനങ്ങളിലേക്കെത്താന്‍ പ്രത്യേക ട്രെയിനുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എളമരം കരീം എംപി പ്രധാനമന്ത്രിക്ക് കത്തുനല്‍കി. ലോക്ഡൗണ്‍ കാരണം ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്വന്തം സംസ്ഥാനങ്ങളിലേക്കെത്താന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ വിജ്ഞാപനം ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയിരുന്നു.

Comments are closed.