1470-490

സമൂഹ മാധ്യമങ്ങളിലൂടെ അപവാദ പ്രചരണം: കൗൺസിലർക്കെതിരെ പരാതി.

സമൂഹ മാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തിയ ഭരണപക്ഷ  കൗൺസിലർക്കെതിരെ നഗരസഭ സെക്രട്ടറി പോലീസിൽ പരാതി നൽകി.

കുന്നംകുളം: സിപിഎം ഭരണ സമിതിയും നഗരസഭാ സെക്രട്ടറിയും തമ്മിലുള്ള ശീതസമരം തുറന്നപോരിലേക്ക്. സോഷ്യൽ മീഡിയ വഴി അപവാദ പ്രചരണം നടത്തിയ സിപിഎം കൗൺസിലർക്കെതിരെ നഗരസഭാ സെക്രട്ടറി പോലീസിൽ പരാതി നൽകി.  നഗരസഭ  37-ാം വാർഡ് വടുതലയിലെ കൗൺസിലർ എ.എസ് സുജീഷിനെതിരെയാണ്  സെക്രട്ടറി കെ കെ മനോജ് കുന്നംകുളം പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞദിവസം വടുതലയിൽ കോവിഡ് 19 ക്യാമ്പ് സന്ദർശിച്ച ശേഷം സമീപത്തെ മാംസ വിൽപ്പന കടയിൽനിന്ന് സെക്രട്ടറി സ്വന്തം വീട്ടിലേക്ക് ഇറച്ചി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് വാർഡ് കൗൺസിലർ കൂടിയായ സുജീഷ് സോഷ്യൽ മീഡിയ വഴി സെക്രട്ടറിയെ അവഹേളിക്കുന്ന വിധത്തിൽ മോശമായ പ്രചരണം നടത്തിയത്. മുനിസിപ്പൽ വാഹനത്തിൽ നഗരസഭ ക്യാമ്പിലെത്തിയ സെക്രട്ടറി  മടങ്ങുമ്പോഴാണ് ഇറച്ചി വാങ്ങിയത്. പ്ലാസ്റ്റിക്കിനെതിരെ പ്രസംഗിക്കുന്ന സെക്രട്ടറി പ്ലാസ്റ്റിക് കവറിൽ ഇറച്ചി വാങ്ങിയെന്നും ഓഫീസ് സമയത്ത് മുനിസിപ്പൽ ജീവനക്കാരനെ കൊണ്ട് ഇറച്ചി വാങ്ങി അടിമകളെ പോലെ പണിയെടുപ്പിക്കുകയാ ണന്നുമാണ് സുജീഷ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്ന ശബ്ദ സന്ദേശം സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കൗൺസിലർ സജീഷ് നെതിരെ നടപടി സ്വീകരിക്കുമെന്ന് ചെയർപേഴ്സനെ അറിയിച്ച ശേഷമാണ് സെക്രട്ടറി പോലീസിൽ പരാതി നൽകിയത്. സുജീഷിനെ ഓഡിയോ ക്ലിപ്പ്, ഉൾപ്പെടുത്തിയാണ് സെക്രട്ടറി പോലീസിൽ പരാതി നൽകിയിട്ടുള്ളത്.നഗരസഭാ  സെക്രട്ടറിയുടെ പദവിയെ കൗൺസിലർ കൂടിയായ സുജീഷ് ആക്ഷേപിക്കുന്നുവെന്നും പരാതിയിൽ സൂചിപ്പിക്കുന്നുണ്ട്. നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗിലല്ല  ഇറച്ചി വാങ്ങിയതെന്നും  സർക്കാരിൻ്റെ ഭക്ഷണ കിറ്റുകളടക്കം ഇത്തരം ബാഗിലാണ് നൽകി വരുന്നതന്നും സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.  ഇവ ലഭിച്ചു കഴിഞ്ഞാൽ കഴുകിവൃത്തിയാക്കി ഹരിത സേനയ്ക്ക് കൈമാറുകയാണ് ചെയ്യാറുള്ളത്. കുറച്ചുകാലമായി നഗരസഭാ സെക്രട്ടറിക്കെതിരെ സുജീഷ് നിരന്തരം സാമൂഹികമാധ്യമങ്ങളിൽ  പ്രചരണം നടത്തി വരുന്നതായി സെക്രട്ടറി സൂചിപ്പിച്ചു.പുതിയ സംഭവത്തോടെ നഗരസഭ ഭരണസമിതിയും സെക്രട്ടറിയും തമ്മിലുള്ള പോര് മറനീക്കി പുറത്തുവന്നിരിക്കുകയാണ്. അടുത്ത കാലത്ത് നിരവധി വിഷയങ്ങളിൽ നഗരസഭ ഭരണ സമിതിയും സെക്രട്ടറിയും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നതയിലാണ്.ഇത്തരം സംഭവങ്ങൾ മന്ത്രിയടക്കമുള്ള സി.പി.എം.നേതക്കളുടെ ശ്രദ്ധയിൽപ്പെട്ടിട്ടും പ്രശ്ന പരിഹാരത്തിന് ആരും മുൻകൈയ്യടുക്കാത്തത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുമോയെന്ന ആശങ്കയുമുണ്ട്.നഗരസഭ ഭരണ സമിതിയും ജീവനക്കാരും തമ്മിലുള്ള ഭിന്നത പരിഹരിക്കാൻ രാഷട്രീയ നേതൃത്വം അടിയന്തിരമായി ഇടപ്പെട്ടില്ലങ്കിൽ നഗരത്തിലെ തുടങ്ങി വെച്ച പല വികസന പ്രവർത്തനങ്ങളെയും ഈ ശീതസമരം ബാധിച്ചേക്കും.

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124