1470-490

യു ട്യൂബ് ചാനൽ തുടങ്ങാനുള്ള സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക്…

യു ട്യൂബ് ചാനൽ തുടങ്ങാനുള്ള സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നൽകി കുഞ്ഞു സഹോദരങ്ങൾ
തങ്ങളുടെ യു ട്യൂബ് ചാനലിനായുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനായി സ്വരുക്കൂട്ടിയിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കുഞ്ഞു സഹോദരങ്ങൾ മാതൃകയായി. കയ്പമംഗലം പുഴങ്കര ഇല്ലത്ത് സബീറിന്റെയും നിമിതയുടെയും മക്കളായ ഒമ്പതു വയസുകാരി നൈലയും ഏഴു വയസുകാരൻ നഹിയാനുമാണ് അന്തിക്കാട് പോലീസ് സ്റ്റേഷനിലെത്തി എസ്ഐ കെ.ജെ ജിനേഷിന് തുക കൈമാറിയത്. ‘നൈല ടാക്കീസ്’ എന്ന നാട്ടറിവുകൾ പരിചയപ്പെടുത്തുന്ന ഇവരുടെ യു ട്യൂബ് ചാനലിനാവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനായി കൂട്ടി വച്ചിരുന്ന തുകയാണ് നൽകിയത്. പ്രളയകാലത്തും ഈ കുട്ടികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. കാർ വാഷ് സ്ഥാപനം നടത്തുന്ന ഇവരുടെ പിതാവ് സബീർ വാട്ടർഡാൻസും അറിയപ്പെടുന്ന കാരുണ്യ പ്രവർത്തകനാണ്.
ഫോട്ടോ അടിക്കുറിപ്പ് : കയ്പമംഗലം പുഴങ്കര ഇല്ലത്ത് നൈലയും സഹോദരൻ നഹിയാനും അന്തിക്കാട് പോലീസ് സ്റ്റേഷനിലെത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തങ്ങളുടെ സമ്പാദ്യം എസ്ഐ കെ.ജെ ജിനേഷിന് കൈമാറുന്നു

Comments are closed.