1470-490

പട്ടിക ജാതി ആദിവാസി വിഭാഗങ്ങളെ സർക്കാർ പരിഗണിക്കുന്നില്ല: ബിജെപി

അന്യ സംസ്ഥാന തൊഴിലാളി കളോട് കാണിക്കുന്ന പരിഗണന പോലും പട്ടിക ജാതി ആദിവാസി വിഭാഗങ്ങളോട് കേരള സർക്കാർ കാണിക്കുന്നില്ല എന്ന് ബിജെപി പട്ടിക ജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് പറഞ്ഞുകൊറോണ ലോക് ഡൌൺ കാലഘട്ടത്തിൽ പട്ടിക ജാതി ആദിവാസി വിഭാഗങ്ങൾക്ക് സ്‌പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു പട്ടിക ജാതി മോർച്ച സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്ര ങ്ങളിൽ നടത്തിയ സമരത്തിന്റെ ഭാഗമായി ചാലക്കുടി സിവിൽ സ്റ്റേഷൻ ന് മുന്നിൽ നടത്തിയ പ്രതിക്ഷേധ ധർണ്ണ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പൂർണ ലോക് ഡൗണിൽ പട്ടികജാതി വിഭാഗങ്ങൾക്ക് യാതൊരു ധനസഹായവും സംസ്ഥാന സർക്കാർ നൽകിയില്ല. പരമ്പരാഗത പട്ടികജാതി കലാകാരൻമാർ ദുരിതത്തിലാണ് അവർക്ക് സർക്കാർ ധനസഹായം നൽകണം. പട്ടികജാതി ക്കാരുടെ കാർഷിക കടങ്ങളും ചെറുകിട വായ്പകളും എഴുതി തള്ളണം. മാറ്റുവായ്പകളുടെ പലിശ പൂർണ്ണമായും ഒഴിവാക്കുകയും വായ്പകൾക്ക് മൊറൊട്ടോറിയം പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം എന്നും ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു ബിജെപി മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്തു അധ്യക്ഷത വഹിച്ചു പട്ടിക ജാതി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ ബാബു. ജില്ലാ വൈസ് പ്രസിഡന്റ് രാജു മണ്ടിക്കുന്നു. നിയോജകമണ്ഡലം പ്രസിഡന്റ് വി സി സെൽവൻ എന്നിവർ പ്രസംഗിച്ചു

Comments are closed.