സേവ് പ്രവാസി പദ്ധതിക്ക് തുടക്കം കുറിച്ചു

ഫാ. ഡേവിസ് ചിറമ്മേൽ വിഭാവനം ചെയ്ത സേവ് പ്രവാസി പദ്ധതിക്ക് കൊടകര പഞ്ചായത്തിൽ തുടക്കം കുറിച്ചു. കോവിഡ് എന്ന മഹാവ്യാധി ലോക മെമ്പാടും പടർന്നു പിടിക്കുമ്പോൾ കേരളത്തിന് പുറത്തുള്ള പ്രവാസികളെയും മുൻപ് പ്രവാസികളായി രുന്നവരെയും സ്വന്തമായി കരുതി സംരക്ഷിക്കേണ്ടത് കേരളത്തിന്റെ കടമയാണ് എന്ന ബോധ്യവുമായാണ് സേവ് പ്രവാസി പദ്ധതി കെടകര യൂത്ത് കെയർ ഏറ്റെടുക്കുന്നത്. ഫാ.ഡേവിസ് ചിറമേൽ മുന്നോട്ട് വച്ച ആശയം കൊടകര മണ്ഡലം തലത്തിൽ
കക്ഷി – രാഷ്ട്രീയ,
ജാതി- മത ഭേദമെന്യേ നടപ്പിലാക്കുവാൻ ആണ് യൂത്ത് കെയർ മുന്നോട്ട് വന്നിരിക്കുന്നത്.
ആദ്യ ഘട്ടത്തിൽ പ്രവാസികളായവരുടെയും ബന്ധുക്കളുടെയും രെജിസ്ട്രേഷൻ നടത്തുകയും തുടർന്ന് അർഹരായവരെ കണ്ടെത്തി അവർക്കാവശ്യമായ ആരോഗ്യ പരിരക്ഷ, ഭക്ഷ്യ സുരക്ഷ എന്നിവ ഉറപ്പാക്കുക.
ജോബ് സെൻറർ പ്രവർത്തന സജ്ജമാക്കുക എന്നിവയാണ് പ്രാഥമിക പ്രവത്തനങ്ങളായി ലക്ഷ്യമിടുന്നത്. മുൻ ശബരിമല മേൽശാന്തി എ.വി ഉണികൃഷ്ണൻ നമ്പൂതിരി ഉത്ഘാടനം ചെയ്തു. സേവ് പ്രവാസി കോർഡിനേറ്റർ സിജോ ദേവസി അദ്ധ്യക്ഷനായിരുന്നു. യൂത്ത് കോൺഗ്രസ് ദേശിയ കോർഡിനേറ്റർ അഡ്വ. ഷോൺ പെല്ലിശ്ശേരി, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് അനിൽ പരിയാരം, കോൺഗ്രസ്സ് ഐ മണ്ഡലം പ്രസിഡണ്ട് എം.കെ.ഷൈൻ ,വിനയൻ തോട്ടാപ്പിളി, പഞ്ചായത്ത് മെമ്പർ പ്രനീല ഗിരീശൻ, ജോണി മാഞ്ഞാങ്ങ,ജെസ്റ്റിൻ ഡോമനിക്ക്, കോർഡിനേറ്റർ മനേഷ് സെബാസ്റ്റ്യൻ, സനൽ സുബ്രൻ,തുടങ്ങിയവർ നേതൃത്വം നൽകി.
Comments are closed.