1470-490

മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം

മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം
കൊടകര ഗ്രാമ പഞ്ചായത്ത് മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കൊടകര ടൗണിലും ചന്തയിലും ഫോഗിങ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി ആർ പ്രസാദൻ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിൽ പഞ്ചായത്ത് പരിധിയിൽ പ്രതിരോധ പ്രവർത്തങ്ങൾ ഏകോപ്പിപിക്കുന്നതിന്റെ ഭാഗമായി വാർഡ് തല കമ്മിറ്റികൾക്ക് രൂപം നൽകി. വാർഡ് മെമ്പർ ചെയർമാനും ആശ വർക്കർമാർ കൺവീനർമാരും ആയ സംഘം ശുചീകരണ യജ്ഞത്തിൽ പങ്കാളിയാകും. ഇതിന്റെ ഭാഗമായി ഓരോ വീട്ടിലും സ്‌ക്വാഡ് എത്തി ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞു മനസിലാക്കുകയും, ബ്ലീച്ചിങ് പൗഡർ നൽകുകയും ചെയ്യും. പരിസരങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കൻ വേണ്ട നടപടികൾ സ്വീകരിക്കും. പകർച്ചവ്യാധികൾ പടരാൻ സാധ്യതയുള്ള ആറ്, എട്ട് വാർഡുകളിലെ മാത്തുള സിറ്റി, ചിറക്കഴ എന്നിവിടങ്ങൾ പ്രത്യേക കരുതൽ മേഖലയായി കാണും. മഴക്കാല ശുചീകരണ പ്രവർത്തനങ്ങളും കോവിഡ് രണ്ടാം ഘട്ട പ്രതിരോധ പ്രവർത്തനങ്ങളും പഞ്ചായത്തിലെ 19 വാർഡുകളിലും ഒരേ രീതിയിൽ നടപ്പിലാക്കുമെന്ന് പ്രസിഡന്റ് പി ആർ പ്രസാദൻ പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124