1470-490

പോലീസ് റാങ്ക് ലിസ്റ്റ് ദീർഘിപ്പിക്കണം; രമ്യ ഹരിദാസ് എം പി

കോവിഡ് കാലം പോലീസിൽ ആൾ ക്ഷാമം രൂക്ഷമാണെങ്കിലും സിവിൽ പോലീസ് ഓഫീസർ തസ്തികയിലേക്കുള്ള പി. എസ്. സി റാങ്ക് ലിസ്റ്റിന് അനക്കമില്ല. ജൂണ് 30 ന് റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കും. പി. എസ്. സി യുടെ എഴുത്തുപരീക്ഷയും ശാരീരികക്ഷമത പരിശോധനയും വിജയിച്ച് റാങ്ക് ലിസ്റ്റിൽ വന്ന ആയിരകണക്കിന് ഉദ്യോഗാർഥികൾ ജോലി കിട്ടാതെ പോകുമോയെന്ന ആശങ്കയിലാണ്.
കെ. എ. പി. രണ്ട് ബറ്റാലിയനിലേക്ക് പ്രസിദ്ധികരിച്ച 1700 പേരടങ്ങുന്ന റാങ്ക് ലിസ്റ്റിൽ നിന്ന് ഇതുവരെ 700ഓളം പേർക്ക് മാത്രമേ നിയമനം നൽകിയിട്ടുള്ളൂ. നിലവിൽ 600ലേറെ ഒഴിവുള്ളതായി വിവരാവകാശപ്രകാരം മറുപടി ലഭിച്ചതായി ഉദ്യോഗാർത്ഥികൾ പറയുന്നു.

കോപ്പിയടിപ്രശ്നത്തിന് പുറമേ നിപ്പ രോഗ ബാധയും രണ്ടുപ്രളയങ്ങളും നിയമനത്തെ സാരമായി ബാധിച്ച ഇവർക്ക് ഇടിത്തീയായി കോവിഡും വന്നിരിക്കുന്നതിനാൽ അർഹമായ അവസരമാണ് നഷ്ടമാകുന്നത്. ലിസ്റ്റിലുള്ള ഭൂരിഭാഗം പേരും പ്രായപരിധി കഴിയാറായവരാണ്. നഷ്ടപെട്ട മാസങ്ങൾ പരിഗണിച്ചു ലിസ്റ്റിന്റെ കാലാവധി ദീർഘിപ്പിക്കണമെന്ന് രമ്യ ഹരിദാസ് എം. പി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

Comments are closed.

x

COVID-19

India
Confirmed: 34,189,774Deaths: 454,712