1470-490

ഏതാണ്ടെല്ലാം ഇപ്പോ പോലീസുകാരനും സാധിക്കും

കഴിഞ്ഞ ദിവസം ബഹു: സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം കോവിഡ്- 19 പ്രതിരോധ തുടർ പ്രവർത്തനങ്ങൾക്കായി 100 ഓളം പോലിസ് ഉദ്യോഗസ്ഥരെ വിവിധ ജില്ലകളിലേക്ക് attach ചെയ്തു എന്നതിൽ ഒരു വലിയ പ്രത്യേകതയുണ്ട് ….. ഇവരെ ഏതെങ്കിലും ക്രമസമാധാന ചുമതല നിർവ്വഹിക്കുവാനല്ല നിയോഗിച്ചിരിക്കുന്നത് എന്ന് സൂചിപ്പിക്കട്ടെ……. ഇവർ പൊതുജനാരോഗ്യ പ്രവർത്തകരായി മാറി കഴിഞ്ഞു എന്നതാണ് തിളക്കമേറിയ വസ്തുത.ഇവരെ Select ചെയ്തത് അവരുടെ പാരാമെഡിക്കൽ രംഗത്തെ വിദ്യാഭ്യാസ യോഗ്യതയും പരിചയവും കണക്കിലെടുത്താണ്. ഹെൽത്ത് ഇൻസ്പെക്ടർ >Bsc നഴ്സിഗ്> സാനിട്ടറി ഇൻസ്പെക്ടർ >MLT > ഫാർമസി > BScപെർഫുഷൻ > തുടങ്ങി സർവ്വ വിധ മെഡിക്കൽ അനുബന്ധ കോഴ്സുകളേതെങ്കിലും പാസ്സായ പരിചയ സമ്പന്നരെയാണ്Selet ചെയ്തിട്ടുള്ളതെന്ന് List ൽ കണ്ണോടിച്ചാൽ മനസ്സിലാകും. ആ മേഖലകളിലാകെ സാമൂഹ സംരക്ഷകരായി ഇവർ ഉണ്ടാകും.

യോഗ്യതകളുടെയും കഴിവുകളുടെയും കാര്യത്തിൽ കേരളാ പോലീസ് നെ ഒരു Repositoryയോ Treasuryയോ ആയി വിശേഷിപ്പിക്കാം. ഏതെങ്കിലും പാലം പണിയണോ ? എൻജിയറന്മാർ റെഡി ……. ഏതെങ്കിലും computer application സൃഷ്ടിക്കണോ cloud Management നടത്തണോ? mTech ഉള്ള കമ്പ്യൂട്ടർ വിദഗ്ദർ തയ്യാർ…… ബിസിനസ് മാനേജ്മെൻറിന് MBA ക്കാരും സാമൂഹ്യ ഗവേഷണംനടത്തുവാൻ MSWക്കാരും തയ്യാർ…… രാജ്യത്തെ സ്റ്റാൻറിസ്റ്റിക്കൽ അനാലിസിസ് രംഗത്ത് വർഷങ്ങളുടെ പ്രവൃത്തി മികവുള്ളവർ തയ്യാർ…… ഇലക്ട്രിഷന്മാരും മെക്കാനിക്കുകളും എല്ലായിടത്തും present ആണേ….. വക്കിലന്മാരായിരുന്നവരും നിയമബിരുദാനന്തര ബിരുദധാരികൾ ആയവരുംഎത്രയോ പേർ ഇവിടെയുണ്ടന്നറിയാമോ?…… അദ്ധ്യാപകരുടെയും കർഷകരുടെയും സഹകാരികളുടെയും കലാകാരന്മാരുടെയും സർഗ്ഗാത്മക വ്യക്തിത്വങ്ങളുടെയും പട്ടിക എടുത്ത് പറഞ്ഞാൽ ആ Data സൂക്ഷിക്കുവാൻ cloud നെ തന്നെ ഏൽപ്പിക്കേണ്ടി വരും !!!!!….

യോഗ്യത മാത്രമല്ല സാമൂഹ്യ കാഴ്ചപ്പാടുംആത്മാർത്ഥതയും കൈമുതലായുണ്ട് എന്നതിനാലാണ് ഓരോ അടിയന്തിര ഘട്ടത്തിലും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി ഇത്തരം നിയോഗങ്ങൾവന്നു ചേരുന്നത് ….
ഇനി വഴിയിൽ checking നില്ക്കുന്ന പോലിസുദ്യോഗസ്ഥരെ കാണുമ്പോൾ പഴയ എട്ടാം ക്ലാസ്സും ഗുസ്തിയുമാണ് എന്ന് കരുതുന്നുവെങ്കിൽ തെറ്റി…… സർവ്വവിദ്യാസമ്പന്നരാൽ സമുജ്ജ്വലമായ തറവാട്ടിലെ കാവൽ പോരാളികളാണ് അദൃശശത്രുവിനെ പോലും നേരിടുവാൻനിങ്ങളുടെ മുന്നിൽ വിനീതവിധേയാരായി നിൽക്കുന്നത് എന്ന് രത്നചുരുക്കം. ശ്രീ.കെ ജയകുമാർ സാറിന്റെ ഭാവതരളിതമായ വരികളിൽ സൗരഭ്യം ചൊരിയുന്ന വഴിയരികിലെ കുടമുല്ലപൂക്കളെ പോലെ …..

Comments are closed.