1470-490

മുംബൈയില്‍ നിന്നെത്തിയ മാറഞ്ചേരി സ്വദേശിയ്ക്ക് കോവിഡ് സ്ഥിതീകരിച്ചു

മലപ്പുറം: ജില്ലയില്‍ ഒരാള്‍ക്ക് കൂടി ഇന്ന് (ഏപ്രില്‍ 30) കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്നെത്തിയ മാറഞ്ചേരി പരിച്ചകം സ്വദേശിയായ 40 കാരനാണ് രോഗബാധ. മുംബൈയില്‍ നിന്ന് യാത്രാ അനുമതിയില്ലാതെ ചരക്ക് വാഹനങ്ങളിലും നടന്നുമാണ് ഇയാള്‍ ജില്ലയിലെത്തിയത് . ഏപ്രില്‍ 27 ന് രോഗബാധ സ്ഥിരീകരിച്ച എടപ്പാള്‍ കാലടി സ്വദേശിക്കൊപ്പമാണ് ഇയാള്‍ നാട്ടിലെത്തിയത്. വൈറസ് ബാധിതന്‍ ഇപ്പോള്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 22 ആയി. ഇതില്‍ രണ്ട് പേര്‍ മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്………..

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651