1470-490

ധനമന്ത്രിക്ക് ഒരു ലക്ഷം കത്തുകളയച്ച് ലോട്ടറി വില്പനക്കാരുടെ സംഘടന

ലോട്ടറി ഏജന്റുമാർ കൊയിലാണ്ടി പോസ്റ്റോഫീസിൽ കത്തുകൾ പോസ്റ്റ് ചെയ്യുന്നു

കെ.പത്മകുമാർ കൊയിലാണ്ടി

കൊയിലാണ്ടി: ആൾ കേരള ലോട്ടറി ഏജൻ്റ്സ് ആൻറ് സെല്ലേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന ധനകാര്യ മന്ത്രിക്ക് ഒരു ലക്ഷം കത്തുകളയച്ചു. ലോക് ഡൗൺ മൂലം നറുക്കെടുപ്പ് റദ്ദാക്കിയ ടിക്കറ്റുകൾ തിരിച്ചെടുക്കുക, തൊഴിൽ നഷ്ടപ്പെട്ട ലോട്ടറി വിൽപ്പനക്കാർക്ക് അയ്യായിരം രൂപ സഹായധനമനുവദിക്കുക, ലോക് ഡൗണിന് ശേഷം ലോട്ടറി ടിക്കറ്റ് വില മുപ്പത് രൂപയാക്കി കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കത്തയച്ചത്. വിൽപനക്കാർ കൊയിലാണ്ടി ഹെഡ് പോസ്‌റ്റോഫീസിലെത്തി തപാൽ പെട്ടിയിൽ കത്ത് പോസ്റ്റ് ചെയ്തു. ജില്ലാ സിക്രട്ടറി കെ. ഉണ്ണികൃഷ്ണൻ, കെ.വി. ശിവാനന്ദൻ, വി.പി. അശോക ൻ, കെ.കെ. ബിനീഷ് കുമാർ, ദാസൻ കുന്നിയോറമല എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124