1470-490

കോവിഡ് 19 ഭേദമായ യുവാവ്, ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകി.

പുല്ലാളൂർ ഉമ്മാരക്കുഴിയിൽ സജ്ജുൽ ന് വേണ്ടി ഭാര്യാപിതാവ് തറോക്കണ്ടി രവീന്ദ്രൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക കാരാട്ട് റസാഖ് (എം എൽ എ ) യെ ഏല്ലിക്കുന്നു


നരിക്കുനി: -കോഴിക്കോട്
ജില്ലയിലെ മടവൂര്‍
ഗ്രാമപഞ്ചായത്തിലെ പുല്ലാളൂർ ഉമ്മാരകുഴിയിൽ സഞ്ജുൽ
മാർച്ച് 22 ന് ബ്രസീലിൽ നിന്ന് കോഴിക്കോട് എത്തിയ പ്പോൾ വിമാനത്താവളത്തിലെ പരിശോധനയിൽ ശരീരോഷ്മാവ് കൂടുതൽ ആയതിനാൽ ,
ഗവ: മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അടുത്ത ദിവസം പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. 17 ദിവസത്തെ ആശുപത്രി ചികിൽസക്കൊടുവിൽ ഏപ്രിൽ 7ന് ആശുപത്രി വിട്ടു. ശേഷം 14 ദിവസം തറവാട് വീട്ടിൽ ഏകാന്തവാസം.
ഇപ്പോൾ പൂർണ്ണ ആരോഗ്യവാനാണ്.
,,സജ്ജുൽ പറയുന്നത് ഞാൻ
വിദേശത്ത് ആയിരുന്നെങ്കിൽ എന്ത് സംഭവിക്കും എന്ന് ആലോചിക്കാൻ പോലും കഴിയുന്നില്ല. മികച്ച പരിചരണവും ആത്മവിശ്വാസവുമാണ് എനിക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ലഭിച്ചത്. ലോകത്ത് എവിടെ ആയിരുന്നാലും, നമ്മുടെ നാട്തന്നെയാണ് ഉത്തമമെന്ന് ഞാൻ തിരിച്ചറിയുന്നു. നമ്മുടെ സംസ്ഥാന ഗവൺമെൻ്റിനോടും, ആരോഗ്യ വകുപ്പിനോടും ,ആരോഗ്യ പ്രവർത്തകരോടും എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല. ,,
ഞാൻ കേരളത്തിൽ എത്തിയത് കൊണ്ട് എൻ്റെ ജീവൻ തിരിച്ചുകിട്ടി എന്നും ,എനിക്കിത് രണ്ടാം ജൻമമാണെന്നും സജ്ജുൽ പറയുന്നു ,മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10000 രൂപ ഉമ്മാരക്കുഴിയിൽ സജ്ജുൽ ഭാര്യാപിതാവ് തറോക്കണ്ടി ടി കെ രവീന്ദ്രൻ നരിക്കുനി ഗ്രാമ പഞ്ചായത്ത് ഓഫീസിലെത്തി കാരാട്ട് റസാഖ് (എം എൽ എ )യെ ഏല്പിച്ചു ,

Comments are closed.