1470-490

പച്ചക്കറി ലോറി ഇലട്രിക്ക് പോസ്റ്റിടിച്ച് മറിഞ്ഞു

പച്ചക്കറി കയറ്റി പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് ഇലട്രിക്ക് പോസ്റ്റിടിച്ച് തകർത്ത് മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൂണ്ടൽ ഐസ് പ്ലാന്റിനടുത്ത് കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. മൈസൂരിൽ നിന്ന് കായംങ്കുളത്തേക്ക് പച്ചക്കറിയുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഐസ് പ്ലാന്റിനടുത്തുള്ള വളവിൽ വെച്ച് നിയന്ത്രണം വിട്ട ലോറി, റോഡിന്റെ വലതു വശത്തുള്ള ബാരിക്കേഡിൽ ഉരച്ച് ഇലട്രിക്ക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് മൂന്നായി മുറിയുകയും ലോറി മറിയുകയുമായിരുന്നു. വാഹനത്തിന്റെ ഡ്രൈവർ കർണ്ണാടക സ്വദേശിയായ ബസവയ്യ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ലോറി മറിഞ്ഞതിനെ തുടർന്ന് പരിസരത്ത് ചിതറിയ പച്ചക്കറികൾ, രാവിലെ നാട്ടുക്കാരെത്തി കടത്തികൊണ്ടുപോയി. കിലോ കണക്കിന് പച്ചക്കറിയാണ് നാട്ടുക്കാർ കടത്തി കൊണ്ടുപോയത്. രാവിലെ മറ്റൊരു വാഹനത്തിൽ ബാക്കിയുണ്ടായിരുന്ന പച്ചക്കറി കായങ്കുളത്തേക്ക് കയറ്റി അയച്ചു. കുന്നംകുളം പോലീസ് സ്ഥലത്ത് എത്തിയിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124