ലോക്ക് ഡൗൺ കാലത്തെ വൈദ്യുതി റീഡിങ്ങ്

നിത്യ വരുമാനം നിലച്ച ഒട്ടുമിക്ക സാധാരണക്കാരും ഇപ്രാവശ്യത്തെ വൈദ്യുതി ബിൽ ലഭിച്ചതോടെ അങ്കലാപ്പിലാണ്. ബില്ല് വന്നപ്പോൾ കറണ്ടടിച്ച പോലെ ആയി പലരും. ബിൽ ലഭിക്കാത്തവർക്ക് അത് ലഭിക്കുമ്പോൾ മനസ്സിലാവും.
സാധാരണക്കാർ ജോലിയൊന്നുമില്ലാതെ വീട്ടിലിരിക്കുന്നതിനാൽ എന്തെങ്കിലുമൊരു ജോലിയൊക്കെ അവർക്ക് നൽകാം എന്ന് ബോർഡും വിചാരിച്ച് കാണണം.
മീറ്റർ റീഡർമാർമാരോട് ഒന്ന് പൊട്ടൻ കളിക്കാൻ വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടതാണോ അതോ പൊട്ടൻമാരാക്കാൻ കൂടുതൽ എളുപ്പം പൊതുജനമാണെന്ന് വൈദ്യുതി ബോർഡ് നിഗമനത്തിലെത്തിയതാണോ എന്നൊന്നും ബിൽ ലഭിച്ച് ബോധം പോയവർക്കറിയില്ല.
സാധാരണ 60 ദിവസത്തിനകമാണ് മീറ്റർ റീഡർമാർ റീഡിങ്ങ് എടുക്കാറ്. എന്നാൽ കോവിഡ് മൂലം 6 മുതൽ 10 ഉം 12 ഉം ദിവസം വൈകിയാണ് ഇത്തവണത്തെ റീഡിങ്ങ്. അതോടെ 70 ദിവസത്തെ വൈദ്യുതി ബില്ലും ഏത് സ്ലാബിനകത്തെ Rate ൽ വരുമോ ആ രീതിയിലങ്ങ് ചാർത്തിക്കൊടുത്തു.
ഉദാഹരണം1: > നാളിതു വരെ ശരാശരി 195 യൂണിറ്റ് വൈദുതി രണ്ട് മാസത്തിൽ ഉപയോഗിച്ച ഒരു ഉപഭോക്താവിന് വന്നിരുന്ന വൈദ്യുതി ബിൽ തുക മീറ്റർ വാടകയടക്കം 660 രൂപ. (റീഡിങ്ങ് 60 ദിവസത്തിനകം )
ഇത്തവണ 68 ആം ദിവസം റീഡർ എത്തുന്നു. മീറ്റർ റീഡിങ്ങ് > 222 യൂണിറ്റ്. വൈദ്യുതി ബിൽ തുക 1130.
ഉദാഹരണം 2 :*കഴിഞ്ഞ പ്രാവശ്യം വരെ 2 മാസത്തിൽ ശരാശരി 270 യൂണിറ്റ് ഉപയോഗിച്ച ഒരു ഉപഭോക്താവ് അടച്ചിരുന്ന തുക .1356 (60ദിവസത്തിനകം റീഡിങ്ങ്) ഇത്തവണ 70 ആം ദിവസം റീഡർ റീഡിങ്ങിന് വരുന്നു. ആകെ ഉപഭോഗം 315. വൈദ്യുതി ബിൽ തുക 2115.
വ്യത്യാസം മനസിലായല്ലോ
70 ആം ദിവസമാണ് റീഡിങ്ങ് എടുക്കുന്നതെങ്കിലും അതിനെ 60 ദിവസത്തെ ശരാശരിയിലേക്ക് കൊണ്ടു വരാത്തതാണ് കോവിഡ് കാല കൊള്ളക്ക് കാരണമാകുന്നത്. തീർത്തും അന്യായവും, ജനങ്ങളെ പിടിച്ചു പറിക്കുന്നതുമായ നയമാണ് ഇവിടെ KSEB സ്വീകരിച്ചത്.
10 കിലോ അരി വെറുതെ തന്ന് 100 കിലോ അരിയുടെ പണം കറൻ്റ് ബില്ലായി തിരിച്ച് വാങ്ങുന്ന ഈ സർക്കാർ ജനകീയ സർക്കാരാണോ അതോ കോവിഡ് കാലത്ത് കഷ്ട്ടപെടുന്ന,ജനങ്ങളെ പിഴിയുന്ന സർക്കാരാണോ.
കോവിഡ് കാലത്ത് ആരും സമരത്തിനിറങ്ങില്ലെന്ന സർക്കാരിന്റെ കുബുദ്ധിയാണോ ജനങ്ങൾക്ക്കിട്ടിയില്ലെങ്കിൽ പിന്നിൽ, ഒന്നുകിൽ ഉദ്യോഗസ്ഥർ സർക്കാരിനെ കുടുക്കി അല്ലെങ്കിൽ അറിഞ്ഞുകൊണ്ടു സർക്കാർ പൊട്ടൻകളിക്കുന്നു. ജനങ്ങളെ വട്ടം കറയ്ക്കാതെ ആവശ്യമായ നീതി ജനങ്ങൾക്ക്കിട്ടിയില്ലെങ്കിൽ, രാവിലെ മുതൽ വെള്ളംകോരി വൈകിട്ട് കലമുടക്കുന്ന അവസ്ഥയാകും സർക്കാർ അഭിമുഖിക്കേണ്ടിവരിക.
ഹംസ പി കെ
people’s Roar എന്ന കോളം വിവിധ വിഷയങ്ങളിൽ പൊതു ജനങ്ങൾക്ക് പ്രതികരിക്കാനുള്ള താണ്’ ഈ അഭിപ്രായ പ്രകടനങ്ങൾ Meddling Media യുടേതല്ല. വ്യക്തികളുടെ കാഴ്ചപ്പാടുകൾ മാത്രമാണ്
Comments are closed.