1470-490

കോഴിക്കോട് ഒരാൾ കൂടി രോഗമുക്തി നേടി

കോഴിക്കോട് ജില്ലയില്‍ ഇന്ന് (30/04/2020) ഒരാള്‍ കൂടി രോഗമുക്തി നേടിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. അഴിയൂര്‍ സ്വദേശിയാണ് രോഗമുക്തനായത്. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയ കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 21 ആയി. ഒരു തമിഴ്‌നാട് സ്വദേശി ഉള്‍പ്പെടെ മൂന്ന് പേരാണ് ജില്ലയില്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതുകൂടാതെ ഒരു കണ്ണൂര്‍ സ്വദേശിയും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്.

ഇന്ന് 24 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇതോടെ നിരീക്ഷണകാലയളവ് പൂര്‍ത്തിയാക്കിയവരുടെ എണ്ണം 22,040 ആയി. ഇപ്പോള്‍ 1247 പേര്‍ നിരീക്ഷണത്തിലുണ്ട്. പുതുതായി വന്ന 15 പേര്‍ ഉള്‍പ്പെടെ 42 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 26 പേരെഡിസ്ചാര്‍ജ്ജ് ചെയ്തു.

ഇന്ന് 69 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 1475 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1400 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 1370 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 75 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651