1470-490

പേടിയോടെ വന്നു.- നിറഞ്ഞ സംതൃപ്തിയോടെ മടങ്ങുന്നു:ജില്ലാ ജഡ്ജ് ടി.ഇന്ദിര

പേടിയോടെ വന്നു.- നിറഞ്ഞ സംതൃപ്തിയോടെ മടങ്ങുന്നു.- ജില്ലാ ജഡ്ജ് ടി.ഇന്ദിര. — തലശ്ശേരി—- ‘തലശ്ശേരി—- ഹോട്ട് സ്റ്റേഷൻ എന്ന് അറിയപ്പെട്ടിരുന്ന തലശ്ശേരിയിൽ ഏറെ പേടിയോടെയാണ് ന്യായാധിപയായി ചുമതലയേൽക്കാൻ വന്നതെന്നും എന്നാൽ തലശ്ശേരിക്കാർ വിളമ്പിയ സ്നേഹം രുചിച്ച് നിറഞ്ഞ സംതൃപ്തിയോടെയാണ് മടങ്ങുന്നതെന്നും ജില്ലാ സെഷൻസ് ജഡ്ജ് ടി.ഇന്ദിര പറഞ്ഞു. – ഔദ്യോഗിക സ്ഥാനത്ത് നിന്നും ഇന്നലെ വിരമിച്ച ന്യായാധിപയ്ക് സഹപ്രവർത്തകരും ജീവനക്കാരും നൽകിയ യാത്രയയപ്പ് ചടങ്ങിനിടയിൽ സ്ഥലത്തെത്തിയ മാധ്യമ പ്രവർത്തകരോട് മനസ് തുറന്ന് സംസാരിക്കുകയായിരുന്നു അവർ. – ദൈവമേ ഞാൻ ജോലി ചെയ്ത് ജീവിക്കുന്ന സ്ഥലത്ത് ഒരു പ്രശ്നവും ഉണ്ടാവരുതേ എന്നായിരുന്നു എന്നും എന്റെ പ്രഭാത പ്രാർത്ഥന. – സമാധാനവും സന്തോഷവും ആഗ്രഹിച്ചു. അത് തന്നെ ഇതേ വരെയും കിട്ടി.-വരുന്നവരെയെല്ലാം സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെ കരുതി സ്നേഹിക്കുന്നവരാണ് തലശ്ശേരിക്കാർ – ഇത് മുഖസ്തുതി അല്ലെന്നും അനുഭവിച്ചറിഞ്ഞതാണെന്നും ജഡ്ജ് കൂട്ടിച്ചേർത്തു.- 23, ഇരുപത്തിനാലാം വയസിൽ താൻ ഒറ്റപ്പാലം നഗരസഭാ കൌൺസിലറായി പ്രവർത്തിച്ചു.ഒരു രാഷ്ടിയ പാർട്ടിയിലും അംഗമല്ല.- സ്വതന്ത്രയായാണ് മത്സരിച്ചത്.-എങ്കിലും ഏറ്റവും കൂടുതൽ വോട്ടു നേടി ജയിക്കാനായി.- അന്ന് തന്റെ വാർഡിലുള്ള എല്ലാ റോഡുകളും താർ ചെയ്യാൻ സാധിച്ചു.- പൊതുരംഗത്ത് പ്രവർത്തിച്ച പരിചയത്തോടെയാണ് നീതിന്യായ മേഖലയിലെത്തിയത്.- സേവനമാണ് മനുഷ്യന്റെ ഏറ്റവും ശ്രേഷ്ഠമായ ദൌത്യം. മനുഷ്യജന്മമാണ് ഏറ്റവും വലിയ വരം – ദേവന്മാർ പോലും മനുഷ്യ ജന്മത്തിനായി ആഗ്രഹിക്കാറുണ്ടെന്ന് താൻ തിരുക്കുറലിൽ വായിച്ചതായി ഇന്ദിരാ ജഡ്ജ് ഓർത്തു പറഞ്ഞു. ആയുധമെടുക്കരുത് പകരം പേനകൊണ്ട് പൊരുതൂ എന്നാണ് തനിക്ക് പറയാനുള്ളതെന്ന് അവർ പ്രതികരിച്ചു. – കോവിഡ്നിപൊരുതൂm എന്നാണ് തനിക�

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651