1470-490

ദുരിതാശ്വാസ നിധിയിലേക്ക് അര ലക്ഷം രൂപ നൽകി.

പേരക്കുട്ടി മുതൽ മുത്തച്ഛൻ വരെ മുഴുവൻ കുടുംബാംഗങ്ങളും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയത് അര ലക്ഷത്തോളം രൂപ. തൃശൂർ തെക്കേ മഠം മാനേജരും, ബ്രഹ്മസ്വം മഠം വേദ ഗവേഷണ കേന്ദ്രം ചെയർമാനുമായ വടക്കുംമ്പാട്ട് നാരായണൻ നമ്പൂതിരിയുടെ കുടുംബാംഗങ്ങളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകിയത്. കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ ലക്ഷകണക്കിന് ജനങ്ങൾക്ക് തൊഴിൽ എടുക്കാനാവാത്ത സാഹചര്യത്തിനൊപ്പം, സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാകുകയും ചെയ്തതോടെ, ദുരിതമനുഭവിക്കുന്നവർക്ക് സാന്ത്വനമേകാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിനുള്ള അഭ്യർത്ഥന പുറത്ത് വന്നതോടെയാണ് നാരായണൻ മാഷും കുടുംബവും സംഭാവന നൽകാൻ മുന്നോട്ട് വന്നത്. പുറനാട്ടുകര ശ്രീരാമൃഷ്ണാശ്രമം ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പ്രിൻസിപ്പാളായി വിരമിച്ച നാരായണൻ മാസ്റ്ററുടെ ഒരുമാസത്തെ പെൻഷനും, ബാങ്ക് ജീവനക്കാരിയായിരുന്ന ഭാര്യ ശാന്തയുടെ പെൻഷൻ തുകയിൽ നിന്നുള്ള വിഹിതവും, പാലക്കാട് എഞ്ചിനീയറിങ്ങ് കോളേജ് അധ്യാപകനായ മകൻ കൃഷ്ണചന്ദ്രന്റെയും മരുമകൾ നമിതയുടെയും ഒരോ വിഹിതവും പേരക്കുട്ടി ആനന്ദ് നാരായണന് ലഭിച്ച വിഷു കൈനീട്ടവും ഉൾപ്പെടെയുള്ള തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി സംഭാവന ചെയ്തത്. ശമ്പളത്തിന്റെ ഒരു ചെറിയ വിഹിതം പോലും സംഭാവന ചെയ്യാൻ തയ്യാറാകാത്ത സർക്കാർ ജീവനക്കാർ, കോടതിയെ സമീപിക്കുകയും, ഉത്തരവുകൾ കത്തിക്കുകയും ചെയ്യുന്നതിനിടെയാണ് വടക്കുംമ്പാട്ട് നാരായണൻ മാഷും കുടുംബാംഗങ്ങളും തങ്ങളുടെ പെൻഷന്റെയും – ശമ്പളത്തിന്റെയും വിഹിതവും, വിഷു കൈനീട്ടവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.  ആളൂരിലുള്ള മാസ്റ്ററുടെ വസതിയിലെത്തി മുരളി പെരുനെല്ലി എം.എൽ.എ. തുക ഏറ്റുവാങ്ങി. കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി. പ്രമോദ്, പഞ്ചായത്ത് അംഗം ഏ.കെ.സതീഷ് എന്നിവരും എം.എൽ.എക്കൊപ്പമുണ്ടായിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651