1470-490

യൂത്ത് കോൺഗ്രസ്സ് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.

കൂനംമൂച്ചിയിലെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ മേഖലയിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.  സഞ്ചി നിറയെ പച്ചക്കറിയും, സഞ്ചിയിലൊതുങ്ങാത്ത സ്നേഹവുമായി സ്നേഹ സഞ്ചി എന്ന പേരിലാണ് കൂനംമൂച്ചി യൂണിറ്റിലെ പ്രവർത്തകർ പച്ചക്കറി കിറ്റുകളുടെ വിതരണം നടത്തിയത്. കൂനംമൂച്ചി, പയ്യൂർ, ചൂണ്ടൽ കുന്ന്, പാറക്കുളം, കലാ നഗർ,  എന്നീ  പ്രദേശങ്ങളിലായി 500 കുടുംബങ്ങൾക്കാണ് പച്ചക്കറി കിറ്റ് വിതരണം ചെയ്തത്. സവാള, തക്കാളി, ക്യാരറ്റ്, മത്തങ്ങ, കുമ്പളങ്ങ, ചെറു കായ, പച്ചമുളക്, ചേന, പടവലങ്ങ, വഴുതന, വെള്ളരിക്കാ എന്നി പതിനൊന്ന് ഇനം  പച്ചക്കറികളടങ്ങിയ കിറ്റുകളാണ് വിതരണം നടത്തിയത്.  കെ.എസ്‌.യു  ജില്ലാ ജനറൽ സെക്രട്ടറി അനീഷ് ആൻറണി, യൂത്ത് കോൺഗ്രസ് മണലൂർ നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് ബിബിൻ ബാബു തരകൻ,  നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടിനോ തോമസ്, രഞ്ജിത്ത് ഫിലിപ്പ്, യൂത്ത് ചൂണ്ടൽ യൂത്ത് കോൺഗ്രസ് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ലിബിൻ ജോബ് യൂത്ത് കോൺഗ്രസ് നേതാക്കളായ ആഷിഷ്   ഡെയിൻ, സ്റ്റെബിൻ  ജോൺസൺ,ജോൾവിൻ ജോയ്,  ആൽവിൻ ലാസർ, ഡിക്സൺ ടോമി,ഫിനിൽ നൗഫൽ, ജെഫിൻ തരകൻ,അബിൻ ബെന്നി, അമൽ ജോൺ, എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റുകൾ തയ്യാറാക്കി വികരണം ചെയ്തത്.

Comments are closed.