1470-490

കോവിഡ് ബാധിച്ച് ചാവക്കാട് സ്വദേശി അബുദാബിയിൽ മരിച്ചു

അബുദാബിയിൽ മരിച്ച പി. കെ അബ്ദുൾ കരീം ഹാജി


ചാവക്കാട് തിരുവത്ര സ്വദേശി പി. കെ അബ്ദുൾ കരീം ഹാജി (62) കോവിഡ് ബാധിച്ച് അബുദാബിയിൽ മരിച്ചു. സാമൂഹിക പ്രവർത്തകനായിരുന്ന കരീം ഹാജി അബൂദബി ബുർജീൽ ആശുപത്രിയിൽ രണ്ടാഴ്ചയിലധികമായി കോവിഡ് രോഗത്തിന് ചികിൽസയിലായിരുന്നു. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച അബുദാബിയിൽ സംസ്‌കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ, സുന്നി സെന്റർ, കെ.എം.സി.സി, തിരുവത്ര വെൽഫെയർ അസോസിയേഷൻ എന്നിവയുടെ ഭാരവാഹിയായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: ബഷീർ, അബ്ദുൽ ജലീൽ, അബ്ദുൽ ഗഫൂർ

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124