കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം മെയ് മൂന്നിന് അവസാനിപ്പിക്കും

നഗരസഭയുടെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തി വരുന്ന കമ്മ്യൂണിറ്റി കിച്ചന്റെ പ്രവര്‍്ത്തനം മെയ് മൂന്ന്ിന് അവസാനിപ്പിക്കുവാന്‍ കൗണ്‍സിില്‍ യോഗം തീരുമാനിച്ചു.കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നടത്തി വരുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.ഏറ്റവും നല്ല രീതിയില്‍ നടന്നു വരുന്ന കമ്മ്യൂണിറ്റി കിച്ചന്റെ പ്രവര്‍ത്തനങ്ങളെ പറ്റി കോഡിനേറ്ററും പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറുമായ പി. എം. ശ്രീധരന്‍ വിശദീകരിച്ചു. െചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ഉച്ചക്ക് രോഗികള്‍ക്കും, കൂട്ടിരിപ്പുക്കാര്‍ക്കും ഭക്ഷണമെത്തിക്കുവാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യവും ചര്‍ച്ച ചെയ്തു. താലൂക്ക് ആശുപത്രി കൊറോണ ആശുപത്രിയാകണമെന്ന ആരോഗ്യ വകുപ്പിന്റെ തീരുമാനം കൗണ്‍സില്‍ യോഗത്തില്‍ ആശങ്കക്ക് ഇടയാക്കി.മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടക്കം കുറിച്ചതായും, വാര്‍ഡിലെ പൊതുമരാമത്ത് വികസന പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നിലച്ചിരിക്കുകയാണെന്നും ആ ജോലികള്‍ സ്പില്‍ ഓവര്‍ ജോലികളായി നിര്‍മ്മാണം പൂര്‍ത്തികരിക്കുവാനും യോഗത്തില്‍ തീരുമാനിച്ചു. ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍ കുമാര്‍, സ്ഥിരം സമിതിയദ്ധ്യക്ഷന്‍ മാരായ പി. ംഎം. ശ്രീധരന്‍,ബിജി സദാനന്ദന്‍, ഗീത സാബു, യു. വി മാര്‍ട്ടിന്‍, പ്രതിപക്ഷ നേതാവ് വി. ഒ. പൈലപ്പന്‍, കെ. വി. പോള്‍, ജീജന്‍ മത്തായി, ജിയോ കിഴക്കും തല. തുടങ്ങിയവര്‍ സംസാരിച്ചു.
Comments are closed.