1470-490

നവജാത ശിശു മരിച്ച സംഭവത്തിൽ അടിയന്തരമായി അന്വേഷണം വേണം.

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ നവജാത ശിശു മരിക്കാനിടയായ സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിനും സെക്രട്ടറി ശ്രീയേഷ് ചെലവൂരും ആവശ്യപ്പെട്ടു. മേപ്പയ്യൂർ മുയിപ്പോത്ത് വാഴാട്ട് രൻജിത്തിന്റെ ഭാര്യ മേഘ കഴിഞ്ഞ ദിവസം പ്രസവിച്ച കുഞ്ഞാണ് ദാരുണമായി മരിച്ചത്. ഗർഭകാല പരിശോധനകളിലൊന്നും ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ലെന്നിരിക്കെ പ്രസവത്തെ തുടർന്ന് കുഞ്ഞ് മരിച്ചത് ഡോക്ടർമാരുടെ അനാസ്ഥ കാരണമാണെന്ന കുടുംബത്തിന്റെ പരാതി ശരിവെയ്ക്കുന്നതാണെന്ന് ആർ.ഷഹിൻ പറഞ്ഞു. പാവപ്പെട്ടവർക്ക് ആശ്വാസമാകേണ്ട കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ സംഭവിക്കുന്ന ചികിത്സാ പിഴവുകൾക്ക് സർക്കാർ മറുപടി പറയണമെന്നും കുടുംബത്തിന് മതിയായ ആശ്വാസവും സഹായവും എത്തിക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124