1470-490

വീടിനുള്ളിൽ ബുർജ്ജ് ഖലീഫ തീർത്ത് യുവാവ് ശ്രദ്ധേയനായി

ലോക്ക് ഡൗണിന്റെ വിരസതയകറ്റാൻ വീടിനുള്ളിൽ ബുർജ്ജ് ഖലീഫ തീർത്ത് യുവാവ് ശ്രദ്ധേയനായി. കേച്ചേരി പെരുമണ്ണ് ചെറുവത്തൂർ വീട്ടിൽ ആന്റോയുടെ മകൻ ജിത്താണ് പാഴ് വസ്തുക്കൾ ഉപയോഗിച്ച ബുർജ്ജ് ഖലീഫയുടെ മാതൃക തീർത്തിട്ടുള്ളത്. കാലിയായ പെപ്സി ബോട്ടിലുകൾ ഉപയോഗിച്ചാണ് പത്തടിയോളം വലിപ്പത്തിൽ ദുബായിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ഖ്യാതി നേടിയ ബൂർജ്ജ് ഖലീഫയുടെ മിനിയേച്ചർ രൂപം നിർമ്മിച്ചത്. കാറ്ററിങ്ങ് യൂണിറ്റിൽ മാനേജരായി ജോലി ചെയ്യുന്ന ജിത്ത്, കൊറോണ വ്യാപനത്തെ തുടർന്ന് ജോലി ഇല്ലാതായതോടെയാണ് ബുർജ്ജ് ഖലീഫയുടെ നിർമ്മാണത്തിനായി സമയം കണ്ടെത്തിയത്. കാലിയായ ആയിരത്തോളം  പെപ്സി ബോട്ടിലുകളാണ് ഈ മാതൃക നിർമ്മിക്കുന്നതിനായി ആവശ്യം വന്നത്. പന്ത്രണ്ട് ദിവസത്തോളം നീണ്ട പ്രയത്നത്തിലൂടെയാണ് പത്തടിയുള്ള ബുർജ്ജ് ഖലീഫ, ജിത്ത് പൂർത്തീകരിച്ചത്. പാഴ് വസ്തുക്കളിൽ നിന്ന് കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നത് ഹോബിയാക്കിയ ജിത്ത് പല വസ്തുക്കളും മുൻപും നിർമ്മിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ ഇനിയും നീട്ടിയാൽ പാഴ് വസ്തുക്കളിൽ നിന്ന് പുതിയ മാതൃകകൾ തീർക്കാനുള്ള ഒരുക്കത്തിലാണ് ഈ യുവ കലാകാരൻ.

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124