1470-490

ജന്മ ദിനം ആഘോഷിച്ചു

ചാലക്കുടി.എസ്. എന്‍. ഡി പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയും എസ്. എന്‍. ട്രസ്റ്റ് സ്ഥാപകനും കേരള മുഖ്യമന്ത്രിയുമായിരുന്ന ആര്‍. ശങ്കറിന്റെ നൂറ്റി പതിനൊന്നാംമത് ജന്മ ദിനം ആഘോഷിച്ചു. ആരുടെ മുന്നിലും തസക്കുനിക്കാതെ യോഗത്തെ നയിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും രാഷ്ട്രീയ പ്രവര്‍ത്തനവും, സമുദായ പ്രവര്‍ത്തനവും ഒരുമിച്ചു കൊണ്ടു പോകുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് തികച്ചും മാത്രകയാക്കാവുന്ന ഒരു പാഠ പുസ്തകമാണ് ആര്‍. ശങ്കര്‍. ചാലക്കുടി യൂണിയന്‍ സെക്രട്ടറി കെ. എ ഉണ്ണികൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് ശാഖ പ്രസിഡന്റ് എ. ടി ബാബു, സെക്രട്ടറി ബാബു തുമ്പരത്തി,. എ. ടി സാബു, ടി. കെ. ചന്ദ്രന്‍, ഷൈജന്‍ കെ. ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Comments are closed.