1470-490

മദ്യശാലകൾ മെയ് 4 മുതൽ

മെയ് 4ന് ‘മദ്യശാലകൾ ‘ തുറക്കാൻ സാധ്യത. ഔട്ട് ലെറ്റുകൾ തുറക്കാൻ ഒരുങ്ങാൻ ജീവനക്കാർക്ക് ബിവറേജസ് കോർപറേഷൻ നിർദേശം നൽകി സർക്കാർ തീരുമാനം വരുന്ന മുറക്ക് ഔട്ട്‌ലെറ്റുകൾ തുറക്കാൻ മുന്നൊരുക്കം നടത്താനാണ് നിർദേശം. ഇതിനായി എം ഡി ഒൻപത് നിർദേശങ്ങൾ ജീവനക്കാർ അയച്ചിട്ടുണ്ട്.

സാമൂഹിക അകലം പാലിക്കണം, കൈ കഴുകാൻ സംവിധാനം ഒരുക്കണം, അണു നശീകരണത്തിനുള്ള സംവിധാനം കരുതണം തുടങ്ങിയവയാണ് നിർദേശങ്ങൾ. സർക്കാർ തീരുമാനം വന്നാൽ ഷോപ്പുകൾ തുറന്നു വൃത്തിയാക്കണം എന്നും വെയർഹൗസ് മാനേജർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Comments are closed.