1470-490

അമേരിക്കയിൽ 60,000 മരണം കടന്നു

അമേരിക്കയിൽ കോവിഡ്‌ ബാധിച്ചവരുടെ എണ്ണം 10ലക്ഷം കടന്നു. മരിച്ചവരുടെ എണ്ണം ബുധനാഴ്‌ച 60000 കടന്നു. ബുധനാഴ്‌ചത്തെ പൂർണ വിവരം അറിവായിട്ടില്ല. ഇതോടെ വിയത്‌നാമിൽ അമേരിക്ക നടത്തിയ, 20 വർഷം നീണ്ട യുദ്ധത്തിൽ മരിച്ച യുഎസ്‌ സൈനികരുടെ എണ്ണത്തിലധികമായി മൂന്ന്‌ മാസത്തിനിടെ യുഎസിൽ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം. ഏറ്റവുമധികം രോഗബാധയും മരണവുമുണ്ടായ ന്യൂയോർക്കും മറ്റ്‌ അഞ്ച്‌ സംസ്ഥാനങ്ങളുംതമ്മിൽ ആലോചിച്ച്‌ മാത്രം ഇളവുകൾ വരുത്താൻ തീരുമാനിച്ചു.

ഏറ്റവും വലിയ സംസ്ഥാനമായ കാലിഫോർണിയയിൽ സ്‌കൂളുകളും കോളേജുകളും ജൂലൈ–-ആഗസ്‌റ്റിൽ തുറക്കാനാകുമെന്ന്‌ ഗവർണർ പറഞ്ഞു. സമ്പദ്‌വ്യവസ്ഥ വേഗം തുറക്കണമെന്ന പ്രസിഡന്റ്‌ ട്രംപിന്റെ നിർദേശം ഗവർണർ  തള്ളി. ഏതെങ്കിലും പ്രത്യയശാസ്‌ത്രം അനുസരിച്ചല്ല, വസ്‌തുതകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലേ തീരുമാനമെടുക്കൂ എന്ന്‌ വ്യക്തമാക്കി.

സ്‌പെയിനിൽ ബുധനാഴ്‌ച മരണസംഖ്യ(325) തലേന്നത്തേക്കാൾ വർധിച്ചു. ഇവിടെ ആകെ മരിച്ചവരുടെ എണ്ണം 24275 ആയി. ഇറ്റലിയിൽ 323 പേർ കൂടി മരിച്ചപ്പോൾ ആകെ 27682 ആയി. യൂറോപ്യൻ രാജ്യങ്ങളിൽ പൊതുവെ ഞായറാഴ്‌ച മരണസംഖ്യ കുറവായിരുന്നെങ്കിലും അടുത്തദിവസം പലയിടത്തും വർധിച്ചിരുന്നു. ബ്രിട്ടനിലും ഇറ്റലിയിലും ചൊവ്വാഴ്‌ചയും മരണസംഖ്യ മുൻ ദിവസത്തേക്കാൾ കൂടിയിരുന്നു. ബ്രസീലിൽ മരണസംഖ്യ 5000 കടന്നു. ലോകത്താടെ 220000 കടന്നു. രോഗബാധിതരുടെ എണ്ണം 31.75 ലക്ഷം കടന്നു.

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124