1470-490

സ്കൂട്ടറിൽ ചാരായം കടത്തുന്നതിനിടെ എക്സൈസ് പിടികൂടി.

കൊരട്ടിയിൽ വെച്ച് സ്കൂട്ടറിൽ ചാരായം കടത്തുന്നതിനിടെ രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി.കൊടകര വല്ലപ്പാടി സ്വദേശികളായ മാറാഞ്ചേരി വിഷ്ണു (21), ചെങ്ങിനയാടൻ എബി (21) എന്നിവരെയാണ് ഫ്ലയിങ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടെനി മോനും പിടികൂടിയത്. വ്യാഴാഴ്ച വൈകിട്ട് ദേശീയ പാതയോരത്തെ സോഡിയാക് ബാറിനു സമീപം സംശായാസ്പദമായി നിൽക്കുകയായിരുന്ന യുവാക്കളെ ചോദ്യം ചെയ്തപ്പോഴാണ് ‘ ഇവരുടെ കൈവശം ചാരായം ഉള്ളതായി അറിഞ്ഞത്. ഒരു ലിറ്റർ ചാരായവും, ഇവർ സഞ്ചരിച്ചിരുന്ന സ്ക്കൂട്ടറും പിടികൂടി.

. പ്രതികളെ ചാലക്കുടി എക്സൈസ് ഇൻസ്പെക്ടർ എ.രാധാകൃഷണനു കൈമാറി. ഇൻസ്പെക്ടർ ടി.പി.സജീവ് കുമാർ, പ്രിവൻ്റീവ് ഓഫിസർമാരായ രാംപ്രസാദ്, അജയഭാനു, സിവിൽ എക്സൈസ് ഇൻസ്പെക്ടർ പി.ഡി.ആഷ്ലി എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124