1470-490

കൃഷി നടത്താൻ അവസരമൊരുക്കി മതിലകം അഗ്രോ സർവീസ് സെന്റർ


ലോക്ക് ഡൗണിൽ കൃഷി നടത്താൻ അവസരമൊരുക്കി മതിലകം അഗ്രോ സർവീസ് സെന്റർ. ആളുകൾ വീടുകളിൽ കൃഷി ചെയ്യണമെന്ന നിർദേശം കൂടി പാലിച്ചാണിത്. ഇതിന്റെ ഭാഗമായി അഗ്രോ സെന്ററിൽ നിന്നും ഇനി മുതൽ ചുരുങ്ങിയ നിരക്കിൽ പച്ചക്കറി തൈകൾ ലഭിക്കും. പാവൽ പടവലം, മത്തൻ, കുമ്പളം, വഴുതന, പയർ, ചീര, വെണ്ട, ചുരക്ക എന്നിവയുടെ തൈകളാണ് വിൽപ്പനയ്ക്കായി സെന്ററിൽ എത്തിച്ചിരിക്കുന്നത്. ഇവയ്ക്ക് രണ്ട് രൂപ മാത്രമാണ് ഈടാക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 94463 67312 എന്ന നമ്പറിൽ ബന്ധപ്പെടുക.

Comments are closed.