1470-490

500 കിലോ പഴകിയ മീൻ പിടിച്ചെടുത്തു

പുലർച്ചെ വിൽപ്പനയ്ക്കെത്തിച്ച
500 കിലോ പഴകിയ മീൻ പിടിച്ചെടുത്തു

കയ്പമംഗലത്ത് മൂന്നുപീടിക ഫിഷ് മാർക്കറ്റിൽ വ്യാഴാഴ്ച പുലർച്ചെ വില്പനക്കായി കൊണ്ടുവന്ന 500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു. ഭക്ഷ്യ സുരക്ഷ വകുപ്പും, ഫിഷറീസ് വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പഴകിയ മീൻ പിടിച്ചെടുത്തത്. ചൂര, വങ്കട, തിലോപ്പിയ ഇനത്തിൽപ്പെട്ട പഴകിയ മത്സ്യമാണ് പിടിച്ചെടുത്തത്.
ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം വില്പനക്കെത്തുന്നുവെന്ന പരാതിയെ തുടർന്ന് പുലർച്ചെ മൂന്നരക്കാണ് മത്സ്യ മാർക്കറ്റിൽ ഉദ്യാഗസ്ഥർ പരിശോധന നടത്തിയത്. അന്യ സംസ്ഥാനത്ത് നിന്നും കൊണ്ടുവന്നതാണ് ഇവ. പിടിച്ചെടുത്ത മീൻ ഉദ്യാഗസ്ഥർ നശിപ്പിച്ചു. ഫുഡ് സേഫ്റ്റി ഓഫീസർ കൃഷ്ണപ്രിയ, ഫിഷറീസ് സബ് ഇൻസ്പെക്ടർമാരായ പി എം അൻസിൽ, സുരേഷ് ബാബു, കയ്പമംഗലം എസ് ഐ സുബിന്ദിന്റെ നേതൃത്വതിലുള്ള പോലീസ് സംഘം എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് ഭക്ഷ്യ സുരക്ഷ ഓഫീസർ കൃഷ്ണപ്രിയ പറഞ്ഞു.
ഫോട്ടോ അടിക്കുറിപ്പ് : കയ്പമംഗലത്ത് ഭക്ഷ്യ സുരക്ഷ വകുപ്പും, ഫിഷറീസ് വകുപ്പും പിടിച്ചെടുത്ത പഴകിയ മത്സ്യം

Comments are closed.