1470-490

പച്ചക്കറി വിപണനം പ്രതിസന്ധി തീരുന്നു

ചേലക്കര: ജീവനി സഞ്ജീവനി പദ്ധതിയില്ലൂടെ കർഷകർക്ക്  പച്ചക്കറി വിപണനത്തിനായി പദ്ധതി ആരംഭിച്ചുവെങ്കിലും ഇന്നലെ ഉച്ചയോടെ വി.എഫ്.പി.സി.കെയുടെ പൊട്ടന്കോട്, എളനാട്, കളപ്പാറ കേന്ദ്രങ്ങളില്‍ പച്ചക്കറി വിറ്റഴിക്കാനാകാതെ കർഷകര്‍ വലഞ്ഞു. കോട്ടയം ജില്ല റെഡ് സോണ്‍ ആയി പ്രഖ്യാപിച്ചതോടെ മാർക്കറ്റ് നിശ്ചലമാവുകയായിരുന്നു. പൊട്ടൻകോട് സംഘത്തില്‍ പടവലം 600കിലോ, കയ്പ്പക്ക 1000കിലോ, കോവക്ക 100കിലോ, വെള്ളരി 100കിലോ, എളനാട് സംഘത്തില്‍ കയ്പ്പക്ക 500കിലോ, കളപ്പാറ കേന്ദ്രത്തില്‍ കയ്പ്പക്ക 500കിലോ, പടവലം 500കിലോ, എന്നിവയാണ് കെട്ടികിടക്കുന്നത്. ഗുരുവായൂര്‍, കുന്നംകുളം എന്നീ മാർക്കറ്റുകളില്‍ കുറച്ച് പച്ചകറികള്‍ എത്തിച്ചുവെങ്കിലും മുഴുവനായി വിറ്റഴിക്കാന്‍ കഴിഞ്ഞില്ല. അധിക ഉത്പാദന ഘട്ടത്തില്‍ ഹോർട്ടികോർപ്പ്  സംഭരിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും റെഡ് സോണ്‍ പ്രഖ്യാപനം പ്രതികൂലമായി. പഴയന്നൂര്‍ കൃഷി അസി.ഡയറക്ടര്‍ ഷീബ ജോർജ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.പത്മകുമാറുമായി കൂടിയാലോചന നടത്തിയതിനെ തുടർന്ന് ‍ യു.ആര്‍. പ്രദീപ്‌ എം.എല്‍.എ. കൃഷിവകുപ്പ് മന്ത്രി അഡ്വ: വി.എസ്. സുനിൽകു‍മാര്‍,  ഹോർട്ടികോർപ്പ്  എം.ഡി. എന്നിവരുമായി 3 മണിയോടുകൂടി ബന്ധപ്പെട്ടിരുന്നു. 4 മണിയോടെ കര്ഷ‍കരുടെ ആശങ്കയകറ്റി പച്ചക്കറി ഹോർട്ടികോർപ്പ്  മുഖന സംഭരിച്ചു. വെള്ളിയാഴ്ച മുതല്‍ കൃത്യമായ ഇടവേളകളില്‍ പച്ചക്കറി ഹോർട്ടികോർപ്പ്  സംഭരിക്കും. വേനൽമഴ പോലെ ഈ തീരുമാനം മേഖലയിലെ കർഷകർക്ക്  കുളിര്‍ മഴയായി മാറി.

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124