1470-490

‘കൂകിപ്പായും തീവണ്ടി’ അവധിക്കാല മാഗസിൻ


ലോകം കോവിഡ് 19 മഹാമാരിയിൽ അമർന്ന് കിടക്കുമ്പോൾ അന്തിക്കാട് കെ ജി എം എൽ പി സ്‌കൂളിലെ കൊച്ചു കൂട്ടുകാർ അതിജീവനത്തിന്റെ പുതിയ രസതന്ത്രവുമായി രംഗത്തെത്തിയിരിക്കുന്നു. പി ടി എ യുടെ നേതൃത്വത്തിൽ സോഷ്യൽ മീഡിയയുടെ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി വീടുകളിൽ വെച്ച് കുട്ടികൾ തയ്യാറാക്കിയ സൃഷ്ടികൾ കോർത്തിണക്കിയാണ് കൂകിപ്പായും തീവണ്ടി എന്ന ഓൺലൈൻ മാഗസിൻ ‘ഈ ഇരുണ്ടകാലവും കടന്ന് പോകും’ എന്ന ടാഗ് ലൈനിൽ ഒരുങ്ങിയിരിക്കുന്നത്. ഗീതാ ഗോപി എം എൽ എ പ്രകാശനം ചെയ്തു. പിടിഎ പ്രസിഡന്റ് ഫിജി ശശിധരൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജോഷി ഡി കൊള്ളന്നൂർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് സജീഷ് മാധവൻ, എക്സിക്യൂട്ടീവ് അംഗം ശ്രീദേവി അനിൽ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124