1470-490

രണ്ട് പഞ്ചായത്തുകളെക്കൂടി ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പഞ്ചായത്തുകളെക്കൂടി ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. ഇടുക്കിയിലെ വണ്ടിപ്പെരിയാർ, കാസർകോട് ജില്ലയിലെ അജാനൂർ എന്നീ പഞ്ചായത്തുകളെയാണ് പുതിയതായി ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 102 ആയി.സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ഹോട്ട്സ്പോട്ടുകൾ ഉള്ളത് കണ്ണൂർ ജില്ലയിലാണ്. 28 ഹോട്ട്സ്പോട്ടുകൾ കണ്ണൂർ ജില്ലയിലാണ്. ഇവിടെ 47 പേർ രോഗം ബാധിച്ച് ചികിത്സയിലാണ്. ഇടുക്കിയിൽ 15 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. ഇവിടെ 14 പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചികിത്സയിലുമാണ്.

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124