1470-490

താമരശ്ശേരി – വരട്ട്യാക്ക് റോഡ്‌ വികസന പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കും

താമരശ്ശേരി -വരട്ട്യാക്ക് റോഡ്‌ വികസന പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കും :-
( കാരാട്ട് റസാഖ് (എം എൽ എ )

താമരശ്ശേരി – വരട്ട്യാക്കൽ റോഡിൻ്റെ 36 കോടി രൂപ വിനിയോഗിച്ചുള്ള നവീകരണ പ്രവൃത്തി അന്തിമഘട്ടത്തിൽ നടന്നുവരികയാണ്. കരീറ്റിപറമ്പ് ഭാഗത്ത് റോഡിൻ്റെ ഉയരം കുറക്കുന്നതിനു വേണ്ടി റോഡ് താഴ്ത്തിയപ്പോൾ വാട്ടർ അതോറിറ്റിയുടെ കാലപഴക്കം ചെന്ന് ദ്രവിച്ച പൈപ്പുകൾ നശിച്ചുപോയിരുന്നു. ഈ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിന് രണ്ട് ലക്ഷത്തിലധികം രൂപ ചിലവ് വരുന്നതാണ്. പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എസ്റ്റിമേറ്റിൽ പൊട്ടിയ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള പണം വകയിരിത്തിയിട്ടില്ല. എന്നാൽ നിരവധി കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നമായതിനാൽ പെട്ടെന്ന് പരിഹാരം കാണണമെങ്കിൽ വാട്ടർ അതോറിറ്റിയുടെ ഭാഗത്ത് നിന്നും പ്രവൃത്തി ആരംഭിക്കേണ്ടതാണ്. എന്നാൽ പൊതുമരാമത്ത് വകുപ്പ് പണം വകയിരുത്തിയാൽ മാത്രമേ പ്രവൃത്തി ആരംഭിക്കുവാൻ സാങ്കേതികമായി സാധിക്കുകയുള്ളു. ഇത്തരം ഒരു സാഹചര്യത്തിൽ വാട്ടർ അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥരായ എക്സി: എഞ്ചിനീയർ, സൂപ്രണ്ടിംഗ് എഞ്ചിനീയർ, മാനേജിംഗ് ഡയറക്ടർ എന്നിവരോട് പ്രശ്നത്തിൻ്റെ ഗൗരവം ബോധ്യപ്പെടുത്തുകയും, പൊതുമരാമത്ത് വകുപ്പ് നൽകുന്ന രേഖാമൂലമുള്ള ഉറപ്പിൻ്റെ അടിസ്ഥാനത്തിൽ പ്രവൃത്തി ആരംഭിക്കുവാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. വാട്ടർ അതോറിറ്റിAE യുടെ സാന്നിധ്യത്തിൽ ഇന്നലെ പ്രവൃത്തി ആരംഭിച്ചത് സ്ഥലം സന്ദർശിച്ച കൊടുവള്ളി നഗരസഭ അധികൃതർക്ക് ബോധ്യപ്പെട്ടതുമാണ്.നിരവധി കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് ജനപ്രതിനിധി എന്ന നിലയിൽ വേണ്ട ഇടപെടലുകൾ യഥാസമയം നടത്തിയതുമാണ്.
കൊറോണ കാലത്ത് മുടങ്ങി പോയ താമരശ്ശേരി വരട്യാക്കൽ റോഡിൻ്റെ പ്രവൃത്തി പുനരാരംഭിക്കുവാനുള്ള ഗവൺമെൻ്റ് തലത്തിലുള്ള ഉത്തരവ് ലഭിക്കുകയും ചെയ്തു.മണ്ഡലത്തിലെ മറ്റ് വികസന പ്രവർത്തനങ്ങൾ വളരേ വേഗത്തിൽ പൂ ർ ത്തി യാക്കാനുള്ള ഊർജ്ജിത പ്രവർത്തനത്തിലാണെന്ന് കാരാട്ട് റസാഖ് (എം എൽ എ ) അറിയിച്ചു ,

Comments are closed.