1470-490

കോവിഡ് 19: ക്ഷേത്ര ജീവനക്കാർക്ക് ധനസഹായം

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്ര ജീവനക്കാര്‍ക്ക് 10,000 രൂപ വീതവും ഉത്തര മലാബാറിലെ ക്ഷേത്ര ആചാരസ്ഥാനികര്‍/കോലധാരികള്‍ക്ക് 3600 രൂപ വീതവും ആശ്വാസ ധനസഹായമായി അനുവദിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം മലബാര്‍ ദേവസ്വം ബോര്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷണര്‍ അനുവദിച്ചത്. ക്ഷേത്ര ജീനവക്കാര്‍ക്ക് അനുവദിച്ച തുക ക്ഷേത്രഭരണാധികാരി ക്ഷേത്രം അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തി ഉടന്‍ വിതരണം ചെയ്യണം. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഓഫീസില്‍ ഹാജരാക്കിയ എല്ലാ ആചാരസ്ഥാനികരുടെയും, കോലധാരിയുടെയും വ്യക്തിഗത അക്കൗണ്ടില്‍ 3600 രൂപ വീതം നിക്ഷേപിച്ചിട്ടുണ്ടെന്നും മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651