1470-490

പല്ല് വേദനയ്ക്ക് ആശ്വാസമായി ടെലി മെഡിസിന്‍ സൗകര്യം

ലോക്ക്ഡൗണ്‍ കാലത്ത് പല്ല് അനുബന്ധ രോഗങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി ടെലി മെഡിസിന്‍ സൗകര്യം. കേരള ഗവണ്‍മെന്റ് ഡെന്റല്‍ ഓഫീസര്‍സ് ഫോറം കോഴിക്കോട് ജില്ലാ ഘടകം എന്‍ എച്ച് എം ഡെന്റല്‍ സര്‍ജന്‍സുമായി ചേര്‍ന്നാണ് ടെലി മെഡിസിന്‍ സൗകര്യം ഏര്‍പ്പെടുത്തിയത്. അടിയന്തരമല്ലാത്ത ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാന്‍ ഈ സൗകര്യം ഉപകാരപ്പെടും. ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള എല്ലാ ഡെന്റല്‍ യൂണിറ്റുകളും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ദന്ത രോഗവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് വൈകീട്ട് മൂന്നുമുതല്‍ ആറു മണി വരേ ഹെല്‍പ്പ് ലൈനില്‍ വിളിക്കാം.

കോഴിക്കോട് താലൂക്കില്‍ ഡോ. എം പി ലിജി 9388641010, ഡോ. കെ പി രഞ്ജിത് 8547001472, കൊയിലാണ്ടി താലൂക്കില്‍ ഡോ. ബി എസ് ശബ്ന 9496345756, വടകര താലൂക്ക് ഡോ. ആര്‍ അരുണ്‍ 7902202288, ഡോ. വിപിന്‍ ഭാസ്‌ക്കര്‍ 8075057241, താമരശ്ശേരി താലൂക്കില്‍ ഡോ. പി ബിനീഷ് 9745872794 എന്നിവരെ ബന്ധപ്പെടാം.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269