1470-490

കൊവിഡ് ഡ്യൂട്ടിക്കിടെ പോലീസുകാര്‍ക്ക് നേരെ കല്ലേറ്; 2 പേര്‍ പിടിയില്‍.

തിരൂര്‍: തിരൂരില്‍ കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ 30ഓളം പേര്‍ ചേര്‍ന്ന് കല്ലെറിഞ്ഞു. രണ്ടുപേര്‍ അറസ്റ്റില്‍. കൊവിഡ് പകര്‍ച്ചവ്യാധിയോടനുബന്ധിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്കു നേരെ കല്ലേറ് നടന്ന സംഭവത്തില്‍ രണ്ടു പേരെ തിരൂര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്.
തിരൂര്‍ പറവണ്ണ ആലിന്‍ ചുവട്ടില്‍ ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം.
പറവണ്ണ പുത്തനങ്ങാടി അരയന്റെ പുരക്കല്‍ സിദ്ധീഖ് (34) പറവണ്ണ വേളാപുരം തെങ്ങില്‍ അലി അക്ബര്‍ (33) എന്നിവരാണ് അറസ്റ്റിലായത്. സല്‍മാന്‍ ഫാരിസ്, ആസിഫ്, അസ്‌കര്‍ ആസിഫ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ 30ഓളം പേരടങ്ങുന്ന സംഘമാണ് പോലീസിനു നേരെ കല്ലെറിഞ്ഞതെന്ന് എസ്ഐ പറഞ്ഞു. വിവരം അറിഞ്ഞ് കൂടുതല്‍ പോലീസെത്തിയപ്പോഴേക്കും സംഘം ചിതറിയോടി. ഇവരില്‍ നിന്നാണ് രണ്ടു പേരെ പിടികൂടിയത്.

Comments are closed.