1470-490

കോവിഡ് പ്രതിരോധപ്രവർത്തകർക്ക് സമാശ്വസവുമായി സേവാഭാരതി

കെ.പത്മകുമാർ കൊയിലാണ്ടി

കൊയിലാണ്ടി: ലോക്ക് ഡൗണിൽ ബുദ്ധിമുട്ടുന്ന നാട്ടുകാർക്കും പ്രവർത്തകർക്കും പൊലിസുകാർക്കും ഭക്ഷണ വിതരണം ഉൾപ്പെടെയുള്ള സമാശ്വാസ പ്രവർത്തനവുമായി സേവാഭാരതി രംഗത്ത്.
കോവിഡ് 19 മഹാമാരി കാരണം ലോക്ക് ഡൌൺ പ്രഖ്യാപിച്ച സമയത്തു തന്നെ പ്രവർത്തകർ ക്ഷേമ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. കൊയിലാണ്ടി ആശുപത്രി ജീവനക്കാർ, രോഗികൾ, കൂട്ടിരിപ്പുകാർ, പൊതുജന സുരക്ഷ ഉറപ്പു വരുത്തുന്ന പോലിസ് ,ഫയർഫോഴ്സ്, ആബുലൻസ് ഡ്രൈവർമാർ, ഉദ്യോദ്യോഗസ്ഥർ എന്നിവർക്കാണ് ഭക്ഷണം,കുടിവെള്ളം എന്നിവ വിതരണം ചെയ്ത് സേവാഭാരതി സഹായഹസ്തം നീട്ടിയത്. നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ കഴിഞ്ഞ ഒരു മാസമായി രാവിലെ തണ്ണിമത്തനും വൈകുന്നേരം ചായയും പലഹാരവും കൊയിലാണ്ടി സേവാഭാരതി പ്രവർത്തകർ നൽകിവരുന്നു. നിത്യേനയുള്ള സേവന പ്രവർത്തനങ്ങൾക്ക് പുറമെയാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ദിവസവും വിവിധ യൂണിറ്റിലെ പ്രവർത്തകരാണ് ഭക്ഷണ വിതരണത്തിനായി എത്തുന്നത്. സേവാഭാരതിയുടെ വനിതാ വിഭാഗവും സജീവമായി സേവന പ്രവർത്തനങ്ങൾക്ക് മുന്നിലുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124