1470-490

സാലറി കട്ട് ചെയ്യാൻ പുതിയ മാർഗവുമായി സർക്കാർ

സാലറി കട്ട് കോടതി സ്റ്റേ ചെയ്തതോടെ ഓർഡിനൻസ് കൊണ്ടുവന്നു പ്രതിരോധിക്കാൻ സർക്കാർ ‘ വിധിക്കെതിരെ അപ്പീൽ പോകേണ്ടെന്നാണ് സർക്കാർ തീരുമാനം.
കോവിഡ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള സർക്കാർ തീരുമാനം നിയമപരമല്ലെന്നാണ് ഹൈക്കോടതി വിധിച്ചത്. പിടിക്കുന്ന ശമ്പളം എന്ന് കൊടുക്കുമെന്ന് ഉത്തരവിൽ പറയാതിരുന്നതും കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടാകാൻ കാരണമായി.

ഇതിനെ മറികടക്കാൻ സാലറി മാറ്റിവെക്കാൻ സർക്കാരിനെ അധികാരപ്പെടുത്തുന്ന ഓർഡിനൻസാണ് മന്ത്രിസഭാ യോഗത്തിൽ കൊണ്ടുവരിക.

ഇത് മന്ത്രിസഭ അംഗീകരിച്ച് ഗവർണറുടെ അംഗീകാരത്തിനായി അയച്ചുകൊടുക്കും.

Comments are closed.