1470-490

പ്രവാസികളുടെ രജിസ്ട്രേഷൻ മതിലകത്ത് പൂർത്തീയായി


മടങ്ങി വരാൻ ഉദ്ദേശിക്കുന്ന പ്രവാസികളുടെ രജിസ്ട്രേഷൻ മതിലകം ഗ്രാമപഞ്ചായത്ത് പൂർത്തീകരിച്ചു. സർവേ പ്രകാരം പഞ്ചായത്തിലെ 3135 പ്രവാസികളാണ് 34 രാജ്യങ്ങളിലായുള്ളത്. ഇതിൽ 530 പേരാണ് മടങ്ങിവരാൻ സന്നദ്ധത അറിയിച്ചിട്ടുള്ളത്. ഇതിൽ 54 പേർക്ക് ഹോം ക്വാറന്റൈൻ സൗകര്യമുണ്ട്. ബാക്കി 76 പേർക്കാണ് പഞ്ചായത്ത് സൗകര്യം ആവശ്യപ്പെട്ടത്. അവർക്കുള്ള എല്ലാ സൗകര്യങ്ങളും വിവിധ കേന്ദ്രങ്ങളിലായി ഒരുക്കിയിട്ടുണ്ട്. ഐ സി ഡി സി സൂപ്പർവൈസറുടെ നേതൃത്വത്തിൽ അങ്കണവാടി ജീവനക്കാരാണ് ഓരോ പ്രവാസി കുടുംബങ്ങളിലും നേരിട്ട് സർവ്വേ നടത്തിയത്. ക്രോഡീകരിക്കാൻ പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും നേതൃത്വം നൽകി. അങ്കണവാടി ജീവനക്കാരായ മഞ്ജുള, സുലേഖ എന്നിവർ പഞ്ചായത്ത് പ്രസിഡന്റ് ഇ ജി. സുരേന്ദ്രന് വിവരങ്ങൾ കൈമാറി.
ഫോട്ടോ അടിക്കുറിപ്പ്: മതിലകം പഞ്ചായത്തിൽ മടങ്ങിവരാൻ തയ്യാറായ പ്രവാസികളുടെ രജിസ്ട്രേഷൻ ഡാറ്റ പ്രസിഡന്റ് ഇ ജി സുരേന്ദ്രന് അങ്കണവാടി ജീവനക്കാർ കൈമാറുന്നു

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124