1470-490

മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങള്‍ ഊർജിതമാക്കും

പഴയന്നൂര്‍: കോവിഡ് 19 പ്രതിരോധ ഘട്ടത്തിലും കൊതുകുജന്യ പനികള്‍ പടരുന്നതിന് സാധ്യത നിലനിൽക്കുന്ന സാഹചര്യത്തില്‍ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങള്‍ ഊർജിതതപ്പെടുത്തുന്നതിന് പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്‌ യോഗം തീരുമാനിച്ചു. 6 ഗ്രാമപഞ്ചായത്തുകളിലെ 108 വാർഡുകകളിലേയും വാർഡ് തല ശുചീകരണ സമിതികളുടെ നേതൃത്വത്തില്‍ പകർച്ച പനി വരാതെയിരിക്കുന്നതിനുള്ള പരമാവധി പ്രവർത്തനങ്ങള്‍ ഏറ്റെടുക്കണം. ഗ്രാമപഞ്ചായത്ത് തലത്തില്‍ ഇതിലേക്ക് ജനപ്രതിനിധികളും, ആരോഗ്യ പ്രവർത്തകരും ഒരുമിച്ച് രംഗത്തിറങ്ങണം. മേയ് 2,3 തിയ്യതികളിലായി ഡ്രൈഡേ ആചരിക്കണം. മേയ് 2ന് സ്ഥാപനത്തിലും 3ന് വീടും പരിസരങ്ങളിലുമായി ഒന്നാംഘട്ടം പ്രവർത്തനങ്ങള്‍ നടത്തണം. രണ്ടാംഘട്ടമായി 16,17 തിയ്യതികളിലായി ഡ്രൈഡേ പ്രവർത്തനങ്ങള്‍ നടത്തണം. എല്ലാ വിഭാഗം ജനങ്ങളേയും, ബോധവത്കരിച്ച് പകർച്ച പനി പ്രതിരോധ പ്രവർത്തനങ്ങളെ ഏകോപിച്ച് നടത്തുന്നതിന് യോഗം തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് വി.തങ്കമ്മ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് എം.പത്മകുമാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.പത്മജ, എം.ആര്‍.മണി എന്നിവര്‍ സംസാരിച്ചു.

Comments are closed.