1470-490

പോലീസ് സ്റ്റേഷനുകളിൽ മാസ്കുകൾ സൗജന്യമായി നൽകി

സ്നേഹക്കൂട് എന്ന വൃദ്ധസദനവും ഉഷസ്സ് എന്ന സ്ത്രീ ശാക്തീകരണ നൈപുണ്യ കേന്ദ്രവും നടത്തി വരുന്ന ടെലിച്ചറി സോഷ്യൽ വെൽഫേയർ ട്രസ്റ്റ് ധർമ്മടം ലയൺസ് ക്ലബ്ബിൻ്റെ സഹകരണത്തോടെ കോവിഡ് പോരാട്ടത്തിലേർപ്പെട്ട ധർമ്മടം, കതിരൂർ പോലീസ് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ ആവശ്യത്തിനായി 100 വീതം കോട്ടൺ മാസ്കുകൾ സൗജന്യമായി നൽകി.
ട്രസ്റ്റ് പ്രസിഡണ്ട് എം.പി.അരവിന്ദാക്ഷൻ, വൈസ് പ്രസിഡണ്ട് മേജർ പി.ഗോവിന്ദൻ എന്നിവരുടെ നേതൃത്വത്തിലാണ് മാസകുകൾ ഉൽപ്പാദിപ്പിക്കുന്നത്. ധർമ്മടം ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ലയൺ അഡ്വ. ടി.കെ. രത്നാകരൻ, ടി.എം ദിലീപ് കുമാർ, കെ. രാജേന്ദ്രൻ എന്നിവർ കൂടെ ചേർന്ന് ധർമ്മടം പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി, കതിരൂർ അസി. സബ് ഇൻസ്പെക്ടർ വി.കെ. ഷാജി എന്നിവർക്കാണ് മാസ്കുകൾ കൈമാറിയത്.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651