1470-490

കൊടുങ്ങല്ലൂരിൽ വീണ്ടും പഴയ മീൻ വിൽപന

കൊടുങ്ങല്ലൂരിൽ പിടിച്ചെടുത്ത പഴകിയ മത്സ്യം

കൊടുങ്ങല്ലൂരിൽ വീണ്ടും പഴയ മീൻ വിൽപന;
പിടികൂടിയത് 11 കിലോ ചൂര
കൊടുങ്ങല്ലൂരിൽ വീണ്ടും പഴകിയ മീൻ വിൽപന. ഇത്തവണ പിടികൂടിയത് 11 കിലോ മത്സ്യം. കേടായ മത്സ്യം വിൽക്കുന്നുണ്ടെന്ന വിവരം ഫിഷറീസ് വകുപ്പിന് ലഭിച്ചതിനെ തുടർന്ന് കൊടുങ്ങല്ലൂർ ഗൗരിശങ്കർ ഹോസ്പിറ്റലിന് സമീപത്തും അഞ്ചപ്പാലം ഫിഷ് സ്റ്റാളിലും നടത്തിയ മിന്നൽ പരിശോധനയിലാണ് 11 കിലോ ചൂര മത്സ്യം കണ്ടെത്തി നശിപ്പിച്ചത്. കഴിഞ്ഞ ദിവസം കോതപറമ്പിലെ ഫിഷ് സ്റ്റാളിൽ നിന്നും 17.5 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചിരുന്നു. അഴീക്കോട് ഫിഷറീസ് സബ് ഇൻസ്പെക്ടർ പി.എം അൻസിൽ അസിസ്റ്റൻറ് രാംകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Comments are closed.