1470-490

പഴകിയ മത്സ്യം പിടികൂടി

ചങ്ങരംകുളം: ഓപ്പറോഷൻ സാഗർ റാണിയിൽ ചങ്ങരംകുളത്ത് പഴകിയ മത്സ്യം പിടികൂടി. അരോഗ്യ വകുപ്പും ഫുഡ് സേഫ്റ്റി എൻ ഫോഴ്സ്മെന്റും പോലീസും സംയുക്തമായി സംസ്ഥാന പാതയിൽ നടത്തിയ വാഹന പരിശോധനയിലാണ് പഴകിയ മത്സ്യം പിടികൂടിയത്. ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ ജയശ്രിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കൊണ്ടോട്ടിയിൽ നിന്നും തൃശൂരിലേക്ക് കൊണ്ട് പോയി മടങ്ങി വരുമ്പോഴാണ് പിടിയിലായത്.സംസ്കരിക്കുന്നതിന്നായി ആലംകോട് ഗ്രാമ പഞ്ചായത്ത് അധികൃതർക്ക് മത്സ്യം കൈമാറി. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ താടിപ്പടിയിലായിരുന്നു പരിശോധന.

Comments are closed.