1470-490

മലയാളികൾക്ക് വരാൻ രജിസ്ട്രേഷൻ തുടങ്ങി

മടങ്ങിവരാൻ ആഗ്രഹിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ രജിസ്‌ട്രേഷൻ നോർക്ക ബുധനാഴ്ച വൈകിട്ട്‌ തുടങ്ങും. വിലാസം:  www.registernorkaroots.com.  ചികിത്സാ ആവശ്യത്തിന് പോയവർ,   കേരളത്തിലെ വിദഗ്ധ ചികിത്സയ്‌ക്ക് രജിസ്റ്റർ ചെയ്ത മറ്റ് സംസ്ഥാനക്കാർ, പഠനം പൂർത്തീകരിച്ച മലയാളികൾ, പരീക്ഷ, ഇന്റർവ്യൂ, തീർഥാടനം, വിനോദയാത്ര, ബന്ധുഗൃഹസന്ദർശനം എന്നിവയ്ക്കായി പോയവർ,   കേരളീയ വിദ്യാർഥികൾ, ജോലി നഷ്ടപ്പെട്ടവർ, റിട്ടയർ ചെയ്തവർ, കൃഷി ആവശ്യത്തിന് മറ്റ് സംസ്ഥാനങ്ങളിൽ പോയവർ എന്നിവർക്ക്  മുൻഗണന.

പ്രവാസി രജിസ്‌ട്രേഷൻ 2.76 ലക്ഷം കവിഞ്ഞു
വിദേശ മലയാളികൾക്ക്‌ നാട്ടിലേക്ക് മടങ്ങാൻ നോർക്കയുടെ ഓൺലൈൻ പോർട്ടലിൽ 2.76 ലക്ഷംപേർ രജിസ്റ്റർചെയ്‌തു.  150 രാജ്യങ്ങളിലുള്ളവർ ഇതിലുണ്ട്‌. പകുതിയോളം യുഎഇയിൽനിന്നാണ്‌‌.  വിലാസം: www.registernorkaroots.com.

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124