1470-490

മോട്ടോര്‍ തൊഴിലാളികള്‍ക്ക് സൗജന്യ ധനസഹായം

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ നീളുന്ന സാഹചര്യത്തില്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് സൗജന്യ ധനസഹായം നല്‍കാന്‍ ബോര്‍ഡ് തീരുമാനിച്ചു. ബസ്, ഗുഡ്സ്, ടാക്സി, ഓട്ടോ തൊഴിലാളികള്‍ക്ക് യഥാക്രമം 5000, 3500, 2500, 2000 രൂപ നിരക്കിലും 1991 ലെ ഓട്ടോറിക്ഷ പദ്ധതിയിലുള്‍പ്പെട്ട തൊഴിലാളികള്‍ക്ക് 2000 രൂപ നിരക്കിലും 2004 ലെ ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് പദ്ധതിയിലുള്‍പ്പെട്ട തൊഴിലാളികള്‍ക്ക് 1000 രൂപ നിരക്കിലുമാണ് ധനസഹായം. ബോര്‍ഡ് മുമ്പ് പ്രഖ്യാപിച്ച തിരിച്ചടക്കേണ്ടാത്ത വായ്പയ്ക്ക് പകരമായാണ് സൗജന്യ ധനസഹായം പ്രഖ്യാപിച്ചത്. തിരിച്ചടക്കേണ്ടാത്ത വായ്പ അനുവദിക്കപ്പെട്ടവര്‍ക്കും ഇതിനോടകം വായ്പയ്ക്ക് അപേക്ഷിച്ചവര്‍ക്കും തുക അനുവദിച്ചതായി പരിഗണിക്കുന്നതിനാല്‍ വായ്പ ഇനത്തില്‍ തുക കൈപ്പറ്റിയവരും വായ്പയ്ക്കായി അപേക്ഷ സമര്‍പ്പിച്ചവരും ഈ ആനുകൂല്യത്തിനായി വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്ന് ചെയര്‍മാന്‍ അഡ്വ. എം എസ് സ്‌കറിയ അറിയിച്ചു. ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്ത അംഗങ്ങള്‍ അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി www.kmtwwfb.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124