ദുരിതാശ്വാസനിധി: ബുധനാഴ്ച ലഭിച്ചത് 4,08,070 രൂപ

തൃശൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി
ബുധനാഴ്ച (ഏപ്രിൽ 29) ലഭിച്ചത് 4,08,070 രൂപ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ലയിൽ നിന്നും ബുധനാഴ്ച (ഏപ്രിൽ 29) ലഭിച്ചത് 4,08,070 രൂപ. ചെക്കായി 3,34,500 രൂപയും പണമായി 73,570 രൂപയുമാണ് ലഭിച്ചത്. ഇതോടെ 2020 ഏപ്രിൽ 5 മുതൽ ഏപ്രിൽ 29 വരെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിൽ ലഭിച്ച തുക 74,37,587 രൂപ ആയി. ബുധനാഴ്ച (ഏപ്രിൽ 29) പണം നൽകിയവരുടെ പേരു വിവരങ്ങൾ. കെ എം രമേശ്, സീനിയർ ക്ലാർക്ക്, ചാവക്കാട് താലൂക്ക് ഓഫീസ് – 44,340, പി ആർ ഷഹീൻ, എഐവൈഎഫ് കാറളം മേഖലാ സെക്രട്ടറി – 25,210, സി എൻ അമേയ ചൊവ്വരക്കര, സോകോർസ് കോൺവെന്റ് സ്‌കൂൾ- 2,020, ശശിധരൻ കൈതക്കാട്ടിൽ, ഹാശ്മി നഗർ, വെളളാങ്കല്ലൂർ – 2,000. ചെക്ക് നൽകിയവർ: ഷിബു വർഗ്ഗീസ് മാമല, പട്ടിക്കാട് – 1,00,000, എ ടി ആർ രവീന്ദ്രൻ, ആരാവീട്ടിൽ, പെരിഞ്ഞനം – 1,04,000, സെക്രട്ടറി & പ്രസിഡണ്ട് കൂർക്കഞ്ചേരി എസ്‌സിബി – 20,500, ശ്രീധരൻ നമ്പൂതിരി പാമ്പുമേക്കാട് – 1,00,000, എൻ എസ് ഗിരിജ, ശ്രീശൈലം, ഒല്ലൂക്കര 1,00,000.
ചെമ്പൂക്കാവ് സ്വദേശി തങ്കം രാജൻ ഒരു ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. അന്തരിച്ച വ്യോമസേനാംഗമായ ഭർത്താവിന്റെ ഫാമിലി പെൻഷൻ തുകയിൽ നിന്നാണ് തുക സംഭാവന ചെയ്തത്.
Comments are closed.