1470-490

മരുന്നുകൾ അങ്കണവാടി പ്രവർത്തകർ വഴി എത്തിക്കും

രോഗികളുടെ മരുന്നുകൾ അങ്കണവാടി
പ്രവർത്തകർ വഴി വീടുകളിൽ എത്തിക്കും
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രോഗികൾക്കുള്ള മരുന്നുകൾ അങ്കണവാടി പ്രവർത്തകർ വഴി വീടുകളിൽ എത്തിക്കും. ആശുപത്രികളിൽ രോഗികളുടെയും കൂട്ടിരിപ്പുകാരുടേയും തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി മാനസിക അസ്വാസ്ഥ്യം അനുഭവപ്പെടുന്ന രോഗികൾക്ക് പ്രതിമാസം നൽകി വരുന്ന മരുന്നുകൾ അങ്കണവാടികൾ മുഖേന എത്തിച്ചു നൽകും. ചേലക്കര താലൂക്ക് ആശുപത്രി, തിരുവില്വാമല സി.എച്ച്.സി എന്നിവ മുഖേന മരുന്ന് ലഭ്യമാക്കും. രോഗികളോ, ബന്ധുക്കളോ പരിശോധന രേഖകൾ സഹിതം അങ്കണവാടി പ്രവർത്തകരെ സമീപിച്ചാൽ മരുന്ന് എത്തിച്ചു നൽകുന്നതിന് നടപടികൾ സ്വീകരിക്കും.
പ്രതിമാസ മരുന്നിനായി വിവിധ സർക്കാർ ആശുപത്രികളിൽ പോകുന്ന മാനസിക അസ്വാസ്ഥ്യമുള്ളവർക്കും കുടുംബത്തിനും ഇത് സഹായമാവും. ആരോഗ്യപ്രവർത്തകരുടെയും ഐ.സി.ഡി.എസ് നിർവ്വഹണ ഓഫീസറുടെയും പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് തല യോഗത്തിലാണ് തീരുമാനമെടുത്തത്. യോഗത്തിൽ പ്രസിഡന്റ് വി.തങ്കമ്മ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.പത്മകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സുമിത്ര ഉണ്ണികൃഷ്ണൻ, ഡോ.കെ.കെ.ഗൗതമൻ, ഡോ.കെ.ജി.പ്രേംകുമാർ, എച്ച്.എസ്. രാമദാസ് കെ, ഐ.സി.ഡി.എസ് നിർവ്വഹണ ഓഫീസർ എ.സരസ്വതി, ബ്ലോക്ക് സെക്രട്ടറി എ.ഗണേഷ് എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124