1470-490

മടി മാറ്റാം; മാസ്‌ക് വീടുകളിലെത്തും


മാസ്‌ക് ധരിക്കാൻ മടിയുളളവരെ മാസ്‌ക് ധരിപ്പിക്കാനുളള ശ്രമത്തിലാണ് ജില്ലയിലെ ഏഴ് ഗ്രാമപഞ്ചായത്തുകൾ. മടിയുളളവരുടെ വീടുകളിൽ മാസ്‌കുകളെത്തിച്ചാണ് പഞ്ചായത്തുകളുടെ ഇടപെടൽ. ലോക് ഡൗൺ ഇളവിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമാക്കിയതോടെയാണിത്. കയ്പമംഗലം, എടത്തിരുത്തി, വലപ്പാട്, നാട്ടിക, തളിക്കുളം, വാടാനപ്പള്ളി, ഏങ്ങണ്ടിയൂർ എന്നിങ്ങനെ ഓരോ പഞ്ചായത്തിലെയും എല്ലാ വീടുകളിലും സുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായി ഇനിമുതൽ മാസ്‌ക് നേരിട്ട് എത്തിച്ചു നൽകും. ഓരോ വീട്ടിലേക്കും മൂന്ന് മാസ്‌കുകളാണ് നൽകുക. ആദ്യഘട്ടത്തിൽ രണ്ട് ലക്ഷം മാസ്‌കുകകളാണ് വിതരണം ചെയ്യുന്നത്. ഓരോ പഞ്ചായത്തിലെയും വാർഡ് മെമ്പർമാർ മുഖേന വീടുകളിൽ ഇവ എത്തിച്ച് നൽകും. 20 ലക്ഷം രൂപയാണ് ഇതിന് വേണ്ടി ചെലവാക്കുന്നത്. മണപ്പുറം ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ഈ സൗജന്യ മാസ്‌ക് വിതരണം.
കയ്പമംഗലം പഞ്ചായത്തിൽ നടന്ന ചടങ്ങിൽ മണപ്പുറം റിതി ജ്വല്ലറി എം ഡി സുഷമ നന്ദകുമാർ മാസ്‌കുകൾ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേഷ് ബാബു, സെക്രട്ടറി കെ ബി മുഹമ്മദ് റഫീഖ്,പഞ്ചായത്തംഗങ്ങൾ, പി എം അഹമ്മദ് എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124