1470-490

മതുകര മാടക്കാക്കൽ പാലത്തിന്‍റെ പ്രധാന വാർപ്പ് പൂർത്തിയായി

മതുകര മാടക്കാക്കൽ പാലത്തിന്‍റെ പ്രധാന വാർപ്പ് പൂർത്തിയായി. മാർച്ച് ആദ്യവാരം കൃഷിമന്ത്രി വി എസ് സുനിൽകുമാർ തറക്കല്ലിട്ട പാലത്തിന്‍റെ നിര്‍മ്മാണം ലോക്ഡൗണിനെ തുടര്‍ന്ന് അതിഥി തൊഴിലാളികൾ തിരിച്ചു പോയതിനാൽ നിര്‍ത്തി വെക്കേണ്ടി വന്നു. ചെമ്മീൻചാലിലേയും പ്രധാനകനാലിലേയും വെള്ളം കെട്ടി നിറുത്തിയാണ് പണിയാരംഭിച്ചത്. പണിപൂർത്തിയായില്ലെങ്കിൽ മഴ ശക്തമായാൽ ഒരു കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ നടക്കുന്ന എസ്.സി. കോളനി ഉൾപ്പെടുന്ന മതുക്കര തുരുത്ത് ഒറ്റപ്പെട്ട് അവർക്കുള്ള ഏകയാത്രാമാർഗ്ഗം അടയുകയും പുറത്ത് കടക്കാൻ കഴിയാതെ വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുകയും ചെയ്യും. ആയതിനാൽ മുരളി പെരുനെല്ലി എം.എൽ.എ. കളക്ടറുമായി ഇടപെട്ട് അവശ്യസേവന വിഭാഗത്തിൽ ഉൾപ്പെടുത്തി നാട്ടിലെ തൊഴിലാളികളെ സംഘടിപ്പിച്ച് ലോക്ഡൗണിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നിർമ്മാണം പുനരാരംഭിക്കുകയായിരുന്നു. ഇടയ്ക്ക് നിർമ്മാണ സാമഗ്രികൾക്ക് ക്ഷാമം നേരിട്ടുവെങ്കിലും എം.എൽ.എ. യുടെ അവസരോചിതമായ ഇടപെടൽ മൂലം നിർമ്മാണ സാമഗ്രികൾ കൃത്യ സമയത്ത് തന്നെ ലഭിക്കുകയുണ്ടായി. ബുധനാഴ്ച പ്രധാനവാർപ്പ് പൂർത്തിയായി. നബാർഡിന്റെ സഹായത്തോടെ 1.06 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന പാലം പൂർത്തിയാകുന്നതോടെ കർഷകരുടേയും മതുക്കരയടക്കമുള്ള പ്രദേശവാസികളുടേയും ചിരകാല സ്വപ്നം പൂവണിയുകയാണ്. വാർപ്പ് നടക്കുന്ന സമയത്ത് മുരളി പെരുനെല്ലി എം.എൽ.എ. സ്ഥലത്തെത്തി പരിശോധന നടത്തി.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269